ദേശീയ പാതയില്‍ റോഡെന്ന് പോലും എഴുതാനറിയാത്ത എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ മുന്നറിയിപ്പ് ബോര്‍ഡ്

ദേശീയ പാതയില്‍ റോഡ് എന്ന് പോലും എഴുതാനറിയാത്ത എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ മുന്നറിയിപ്പ് ബോര്‍ഡ്. ദേശീയ പാത 766 ല്‍ കുന്ദമംഗലത്തിന് സമീപം പടനിലത്ത് റോഡ് പണി നടക്കുന്നതിനാല്‍ വയനാട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ താമരശ്ശേരിയില്‍ നിന്നും മാനിപുരം വഴി തിരിഞ്ഞു പോകണം എന്ന മുന്നറിയിപ്പ് ബോര്‍ഡാണ് താമരശ്ശേരി പട്ടണം മുതല്‍ ചെക്ക് പോസ്റ്റ് വരെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചത്.

ഇതര സംസ്ഥാനക്കാരും, വിദേശികളുമടക്കം ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന വഴിയിലാണ് ROADന് പകരം RODE എന്ന് കാണിച്ച് വിവിധ സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചത്. കേരളീയരുടെ സാക്ഷരതാ നിലവാരത്തെ പോലും അളക്കുന്ന രൂപത്തിലാണ് NH എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ പേരില്‍ സ്ഥാപിച്ച മുന്നറിയിപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News