2022 സെപ്തംബറിലെ മിന്നൽ ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ട് കെട്ടിയതില്‍ സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
സംസ്ഥാനത്ത് 209 പിഎഫ്ഐ പ്രവർത്തകരുടെ സ്വത്ത് കണ്ട് കെട്ടിയെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ ജപ്തി നടപടി ഉണ്ടായത്. 87 പേരുടെ സ്വത്തുക്കളാണ് മലപ്പുറത്ത് നിന്ന് മാത്രം കണ്ടുകെട്ടിയത്. കോഴിക്കോട് 22 പേരുടെയും കണ്ണൂരിൽ 8 പേരുടെയും പാലക്കാട് 23 പേരുടെയും സ്വത്ത് കണ്ട് കെട്ടിയിട്ടുണ്ട്. തൃശ്ശൂർ 18, വയനാട് 11 ഉം കണ്ണൂരിൽ 8 ഉം കാസർക്കോട്, ഇടുക്കി, ഏറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിൽ 6 വീതവും കോട്ടയം ആലപ്പുഴ തിരുവനന്തപുരം ജില്ലകളിൽ 5 വീതവും സ്വത്തുക്കൾ ഇതുവരെ കണ്ടുകെട്ടിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here