ആം ആദ്മി പാര്‍ട്ടിയുടെ കേരള ഘടകത്തെ പിരിച്ചുവിട്ടു

ആം ആദ്മി പാര്‍ട്ടിയുടെ കേരള ഘടകത്തെ പിരിച്ചുവിട്ടു. കഴിഞ്ഞ 10ന് കേരള നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ച് ദേശീയ നേതാക്കളുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കേരള ഘടകത്തെ പിരിച്ചുവിട്ടിരിക്കുന്നത്. ‘കേരളത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ നിലവിലുള്ള മുഴുവന്‍ സംഘടനാ സംവിധാനവും പിരിച്ചുവിട്ടു.

പുതിയ ഭാരവാഹികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ആം ആദ്മി സംഘടനയുടെ പത്രകുറിപ്പില്‍ വ്യക്തമാക്കി. പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്ത് പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് ദേശീയ നേതൃത്വം കേരള ഘടകത്തെ പിരിച്ചുവിട്ടിരിക്കുന്നത്.

വിവിധ രാഷ്ട്രീയ പശ്ചാത്തലമുള്ള പന്ത്രണ്ടോളം വ്യക്തികള്‍ പാര്‍ട്ടിയുടെ കേരള നേതൃ സ്ഥാനത്തേക്ക് വരുന്നതിനായി കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് സൂചന. വരും ദിവസങ്ങളില്‍ കേന്ദ്ര പ്രതിനിധി കേരളത്തിലെത്തി സംഘടനാപരമായ സര്‍വേ അടക്കം നടത്തിയാകും പുതിയ നേതൃത്വത്തെ പ്രഖ്യാപിക്കുക എന്നാണ് വിവരം.

കേരളത്തില്‍ പുതിയ നേതൃത്വത്തെ കണ്ടെത്താന്‍ പാര്‍ട്ടിക്ക് പുറത്തുനിന്നുള്ള ഒരു സംഘത്തെ സര്‍വ്വേക്കായി നിയോഗിച്ചിട്ടുണ്ടെന്നും സൂചനകളുണ്ട്. നേരത്തെ കര്‍ണാടകയിലും നിലവിലെ നേതൃത്വത്തെ പിരിട്ടുവിട്ട് പുതിയ നേതൃത്വത്തെ രംഗത്തെിറക്കിയിരുന്നു. പുതിയ ഭാരവാഹികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി സന്ദീപ് പഥക് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News