പി കെ ഫിറോസിന്റെ അറസ്റ്റ്; യൂത്ത്‌ലീഗ് പ്രതിഷേധത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്

കൊയിലാണ്ടിയില്‍ യൂത്ത്‌ലീഗ് പ്രതിഷേധത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്. പി കെ ഫിറോസിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയില്‍ റോഡ് ഉപരോധിച്ച ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയത്.

ഗതാഗത തടസ്സം രൂക്ഷമായതോടെയാണ് പ്രതിഷേധക്കാര്‍ക്കെതിരെ നാട്ടുകാര്‍ രംഗത്തെത്തിയത്. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ്   യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അറസ്റ്റിലായത്. അറസ്റ്റിലായ ഫിറോസിനെ 14 ദിവസത്തേക്ക് റിമന്‍ഡ് ചെയ്തിരുന്നു.

തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി -3, 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കേസില്‍ ഒന്നാം പ്രതിയാണ് പി.കെ ഫിറോസ്. കന്റോൺമെൻറ് പൊലീസായിരുന്നു ഫിറോസിനെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം പാളയത്ത് വെച്ചായിരുന്നു ഫിറോസിന്‍റെ  അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് നിലവിൽ 28 പേർ റിമാൻഡിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News