അഡ്വ. പ്രതാപചന്ദ്രന്റെ മരണം; മക്കളുടെ പരാതിയില്‍ പൊലീസ് ഇന്ന് മൊഴിയെടുക്കും

കെ പി സി സി ട്രഷറര്‍ അഡ്വ. പ്രതാപചന്ദ്രന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഇന്ന് പൊലീസ് മൊഴിയെടുക്കും. മകന്‍ പ്രജിത്ത് ശംഖുമുഖം അസി. കമ്മീഷണര്‍ക്ക് മുന്‍പാകെ മൊഴി നല്‍കും.

പ്രതാപചന്ദ്രന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മക്കള്‍ കെ പി സി സി നേതാക്കള്‍ക്കും പൊലീസ് മേധാവിക്കും ആദ്യഘട്ടത്തല്‍ പരാതിക്കത്ത് നല്‍കിയിരുന്നു. പിന്നീട് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് ഇന്ന് മൊഴിയെടുക്കുന്നത്.

അതേസമയം പരാതി കെ പി സി സി ഗൗരവമായി പരിഗണിച്ചില്ലെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് എന്നാണ് മക്കള്‍ പറഞ്ഞത്. മക്കളുടെ പരാതി ആദ്യം കൈരളി ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News