ശരിയായ പെണ്‍കുട്ടി ജീവിതത്തില്‍ എത്തിയാല്‍ ഉടന്‍ വിവാഹം: രാഹുൽ ഗാന്ധി

കല്യാണം കഴിക്കാന്‍പോകുന്ന പെണ്‍കുട്ടി എങ്ങനെയാകണമെന്ന ചോദ്യത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി‌. ശരിയായ പെണ്‍കുട്ടി ജീവിതത്തില്‍ എത്തിയാല്‍ ഉടന്‍ വിവാഹം ചെയ്യുമെന്നും സ്‌നേഹിക്കാനറിയുന്ന ബുദ്ധിശാലിയായ പെണ്‍കുട്ടിയായിരിക്കണമെന്നും രാഹുൽ ഗാന്ധി‌ പറഞ്ഞു.

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ജമ്മു കശ്മീരിൽ എത്തിയ രാഹുൽ ഒരു അഭിമുഖത്തിനിടെയാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. വിവാഹത്തിന് താന്‍ എതിരല്ലെന്നും രാഹുൽ ഗാന്ധി‌ കൂട്ടിച്ചേർത്തു. അമ്മ സോണിയാ ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാഗാന്ധിയുടെയും ഗുണങ്ങള്‍ തന്റെ പങ്കാളിക്ക് ഉണ്ടായിരിക്കണമെന്ന് രാഹുല്‍ മുമ്പ് പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News