കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്പർ അനീഷ് അറസ്റ്റിൽ

നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്പർ അനീഷ് കാപ്പ നിയമപ്രകാരം അറസ്റ്റിൽ. നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പിടിച്ചുപറി, മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളമുണ്ടാക്കൽ, കൂലിത്തല്ല്, സ്ത്രീകളെ ശല്യപ്പെടുത്തല്‍ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് മുട്ടൽമൂട് സ്വദേശിയായ അനീഷ്.

നേരത്തെയും അനീഷിനെ കാപ്പ പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. ജയിലിൽ നിന്ന് ഇറങ്ങിയതിനു ശേഷം വീണ്ടും ഏഴു കേസുകളിൽ പ്രതിയായി. ഇതിനെ തുടർന്നാണ് വീണ്ടും അറസ്റ്റ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News