യുഎസില്‍ വിദ്യാഭ്യാസ സ്ഥാപനത്തിൽ വെടിവയ്പ്പ്; വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു

യുഎസിലെ അയോവ സംസ്ഥാനത്തെ ഡി മോയ്‌ൻ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ വെടിവയ്പ്പിൽ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ഒരു ജീവനക്കാരന് പരുക്കേറ്റു. വിദ്യാർത്ഥികളുടെ നില അതീവ ഗുരുതരമായിരുന്നുവെന്നും ഇവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയ്ക്കായിരുന്നു സംഭവം. മാനസിക പ്രശ്നങ്ങളില്‍ നിന്നും യുവാക്കളെ സഹായിക്കുന്ന ഒരു മെന്‍റര്‍ഷിപ്പ് പ്രോഗ്രാമായ സ്റ്റാര്‍ട്ട്സ് റൈറ്റ് ഹിയറിനിടെയാണ് വെടിവെയ്പ്പ് നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News