ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തില്‍ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. ഇപ്പോഴും വെള്ളക്കാരെ മുതലാളിമാരായി ചിലര്‍ കാണുന്നു. സുപ്രീംകോടതിക്കും മുകളിലാണ് ബിബിസിയെന്നാണ് ചിലരുടെ ധാരണ. മുതലാളിമാരെ സന്തോഷിപ്പിക്കാന്‍ രാജ്യത്തിന്റെ ഇമേജ് തകര്‍ക്കുകയാണ് ഇവരെന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതിനു പിന്നാലെ ജെഎന്‍യു ക്യാംപസില്‍ പ്രദര്‍ശിപ്പിക്കുമെന്ന് യൂണിയന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചാല്‍ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ജെ എന്‍ യു അധികൃതര്‍ വ്യക്തമാക്കി.
ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചാല്‍ സര്‍വ്വകലാശാലയിലെ സമാധാനവും ഐക്യവും നഷ്ടപ്പെട്ടേക്കാം എന്ന ന്യായീകരണമാണ് ജെ എന്‍ യു അധികൃതര്‍ മുന്നറിയിപ്പ് നോട്ടീസിലൂടെ പറയുന്നത്. ക്യാംപസില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള അനുമതി അധികൃതരില്‍ നിന്നും മുന്‍കൂട്ടി വിദ്യാര്‍ത്ഥികള്‍ വാങ്ങിയിട്ടില്ലെന്നും നോട്ടീസില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here