കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപിക

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ക്രൈസ്തവ സഭാ മുഖപത്രമായ ദീപിക. രാജ്യത്ത് സംഘപരിവാര്‍ ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ സര്‍ക്കാര്‍ നിശബ്ദത പാലിക്കുകയാണെന്ന് പത്രത്തില്‍ മുഖപ്രസംഗം. ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങളെ സര്‍ക്കാര്‍ നിസാരവത്കരിക്കുകയാണെന്നും വിമര്‍ശനമുണ്ട്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സഭയുമായി അടുക്കാന്‍ ബി.ജെ.പി അണിയറ നീക്കം നടത്തുമ്പോഴാണ് ദീപിയുടെ വിമര്‍ശനം എന്നതാന്ന് ശ്രദ്ധേയം.

ചത്തീസ്ഗഡില്‍ അടക്കം, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. ഇതിന്‍റെ പശ്ചാതലത്തിലാണ്  ദീപികയുടെ വിമര്‍ശനം. രാജ്യത്ത് സംഘപരിവാര്‍ ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ക്രൈസ്തവര്‍ക്കെതിരായ പീഡനത്തില്‍ ഇന്നു പതിനൊന്നാം സ്ഥാനമാണ് രാജ്യത്തിന്. വിവിധ സംസ്ഥാനങ്ങളില്‍ ആക്രമണം തുടരുമ്പോള്‍ സര്‍ക്കാര്‍ നിസംഗത തുടരുകയാണ്.

മതഭ്രാന്ത് നാടുവാഴുമ്പോള്‍ സര്‍ക്കാരും പൗരന്‍മാരും നിശബ്ദരാകരുത്. സംഘപരിവാര്‍ തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങളില്‍ ഏറ്റവും പുതിയതാണ് ഛത്തീസ്ഗഡില്‍ നടന്നത്. ആയിരക്കണക്കിനു ക്രൈസ്തവര്‍ തങ്ങളുടെ വീടുകളില്‍നിന്നു തല്ലിയോടിക്കപ്പട്ടു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. നാരായണ്‍പൂരില്‍ കത്തോലിക്കാ ദേവാലയവും കോണ്‍വെന്റ് സ്‌കൂളും ആക്രമിച്ചു. കരയുന്ന പൗരന്മാര്‍ക്കു മുന്നില്‍ നിസംഗതയോടെ നില്‍ ക്കുന്ന ഭരണകൂടങ്ങള്‍ ഛത്തീസ്ഗഡിലെയും കാഴ്ചയായി.  അങ്ങനെ നീളുന്നു കേന്ദ്ര സര്‍ക്കാരിന് എതിരായുള്ള ദീപികയുടെ വിമര്‍ശനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News