പ്രണയ സാഫല്യം; കെ എല്‍ രാഹുലും ആതിയയും വിവാഹിതരായി

ഇന്ത്യന്‍ ക്രക്കറ്റ് താരം കെ എല്‍ രാഹുലും നടിയും ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളുമായ ആതിയ ഷെട്ടിയും വിവാഹിതരായി. സുനില്‍ ഷെട്ടിയുടെ ഖണ്ഡാല ബംഗ്ലാവില്‍വച്ച് തിങ്കളാഴ്ച വൈകിട്ട് നാലിനായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. ‘നീയേകിയ പ്രകാശത്തിലാണ് ഞാന്‍ പ്രണയിക്കാന്‍ പഠിച്ചതെന്നാണ്” ആതിയ രാഹുലിനെകുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു

ബോളിവുഡ് നടിയായ ആതിയയും രാഹുലും നാലു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു.

വിവാഹത്തിനു മുന്നോടിയായി രാഹുല്‍ ഇന്ത്യന്‍ ടീമില്‍നിന്ന് താല്‍ക്കാലികമായി വിട്ടുനിന്നിരുന്നു. എന്നാല്‍ വിവാഹം നടക്കുന്ന ദിവസമോ, സമയമോ നേരത്തേ പ്രഖ്യാപിച്ചിരുന്നില്ല.

ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കായി ടീം ക്യാംപിലായതിനാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയുമടക്കമുള്ള പ്രമുഖ താരങ്ങളൊന്നും വിവാഹത്തിനെത്തിയിട്ടില്ലെന്നാണു വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News