മുജാഹിദ്, ജമാഅത്തെ ഇസ്ലാമി ആശയങ്ങൾ പഠിപ്പിക്കരുത്: സമസ്ത

കോളേജുകളുടെ കോഡിനേഷന്‍ സംവിധാനമയായ സിഐസിയുമായുണ്ടായ ഭിന്നതയുടെ പശ്ചാത്തലത്തിൽ സിലബസ് അടക്കമുള്ള കാര്യങ്ങൾ വ്യക്തമാക്കി സർക്കുലർ പുറത്തിറക്കി സമസ്ത. മുജാഹിദ്, ജമാഅത്തെ ഇസ്ലാമി ആശയങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തരുതെന്ന കര്‍ശന നിർദ്ദേശമാണ് സർക്കുലറിൽ പ്രധാനമായുമുള്ളത്.

സിഐസി ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി അദൃശ്ശേരി സ്ഥാപനങ്ങളില്‍ മുജാഹിദ്, ജമാഅത്തെ ഇസ്ലാമി ആശയങ്ങള്‍ പഠിപ്പിക്കുന്നുണ്ടെന്നായിരുന്നു സമസ്തയുടെ പരാതി. തുടർന്ന് ഹക്കീം ഫൈസിയെ പുറത്താക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാർഗ്ഗ നിർദ്ദേശവുമായി സമസ്ത സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.

ഇന്ത്യന്‍ സാഹചര്യം മനസ്സിലാക്കിയുള്ള പ്രബോധനരീതി പരിശീലിപ്പിക്കണമെന്നും സ്ഥാപനങ്ങള്‍ സമസ്തക്ക് വിധേയമായി വേണം പ്രവര്‍ത്തിക്കാനെന്നും സര്‍ക്കുലറില്‍ പറയുന്നു. സര്‍ക്കാര്‍ സിലബസിന്റെ ഭാഗമായി മുജാഹിദ് ആശയങ്ങള്‍ പഠിപ്പിക്കേണ്ടി വരികയാണെങ്കില്‍ അത് തിരുത്താന്‍ പ്രത്യേക ക്ലാസ് നല്‍കണം.

മുജാഹിദ്, ജമാഅത്തെ ഇസ്ലാമി ആശയക്കാരെയും യുക്തിവാദികളെയും അധ്യാപകരായി നിയമിക്കരുത്. വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്ന വായനശാലയില്‍ സുന്നി ആശയങ്ങളുള്ള പുസ്തകങ്ങള്‍ മാത്രമേ പാടുള്ളൂ. കോളേജ് മാഗസിനുകളിലെ ലേഖനങ്ങള്‍ക്കും നിര്‍ദേശം ബാധകമാണെന്നും കോളേജ് മാനേജ്‌മെന്റുകള്‍ക്ക് നല്‍കിയ നിർദ്ദേശങ്ങളിൽ പറയുന്നു.

ഇന്ത്യന്‍ സാഹചര്യം മനസ്സിലാക്കിയും രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയമായും ഇസ്ലാമിക പ്രവര്‍ത്തനം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കണം. സ്ഥാപനങ്ങളില്‍ തര്‍ക്കങ്ങളുണ്ടാവുമ്പോള്‍ സമസ്തയായിരിക്കും അന്തിമവാക്കെന്നും സര്‍ക്കുലറില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News