ഈന്തപ്പഴം ഭക്ഷണത്തിന്റെ ഭാഗമാക്കൂ… ആരോഗ്യഗുണങ്ങള്‍ ഏറെയാണ്

ധാരാളം പോഷകങ്ങള്‍, നാരുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുള്ള ആരോഗ്യകരമായ ഭക്ഷണമാണ് ഈന്തപ്പഴം.  പ്രോട്ടീനുകളുടെ ശക്തമായ ഉറവിടമായ ഈന്തപ്പഴം ഭക്ഷണശീലത്തിന്റെ ഭാഗമാക്കുന്നത് ഫിറ്റ്‌നസ് നിലനിര്‍ത്താനും നമ്മുടെ പേശികളെ ശക്തമാക്കാനും സഹായിക്കും. ഇവയുടെ പോഷക ഗുണങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കുന്നതാണ്.

ഈന്തപ്പഴത്തിലെ നാരുകള്‍ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ സഹായിക്കും. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനത്തെ മന്ദഗതിയിലാക്കും. ഇതുവഴി ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുന്നത് തടയാന്‍ സഹായിക്കും.

ഈന്തപ്പഴത്തില്‍ പ്രകൃതിദത്ത ഷുഗറുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് നിങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ഊര്‍ജനിലവാരത്തില്‍ പ്രകടമായ മാറ്റമുണ്ടാക്കുകയും ചെയ്യും.ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകള്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും നേത്ര സംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കുകയും ചെയ്യും.

വൈറ്റ് ബ്ലഡ് സെല്ലുകളും മറ്റു കോശങ്ങളും ചേര്‍ന്നുല്‍പ്പാദിപ്പിക്കുന്ന ഇന്റര്‍ലൂക്കിന്‍ 6 (IL-6) കുറയ്ക്കാന്‍ ഈന്തപ്പഴം സഹായിക്കും. ഇത് ഉയര്‍ന്ന അളവില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് അല്‍ഷിമേഴ്സ് പോലുള്ള ന്യൂറോ ഡിജെനറേറ്റീവ് രോഗങ്ങളുടെ ഉയര്‍ന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈന്തപ്പഴത്തില്‍ ബി, ബി2, ബി3, ബി5, എ1, സി തുടങ്ങിയ വിറ്റാമിനുകളും സെലിനിയം, മാംഗനീസ്, കോപ്പര്‍, മഗ്‌നീഷ്യം എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴത്തില്‍ സെലിനിയം, മാംഗനീസ്, കോപ്പര്‍, മഗ്‌നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിലെ എല്ലുകളെ ആരോഗ്യം നിലനിര്‍ത്താനും ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകള്‍ തടയാനും ഇവ ഗുണം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News