ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം തടയുമെന്ന യുവമോര്‍ച്ച പ്രസ്താവനയ്‌ക്കെതിരെ എ എ റഹീം എംപി

ബിബിസിയുടെ ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യ’ന്‍റെ പ്രദര്‍ശനം തടയുമെന്ന യുവമോര്‍ച്ചയുടെ നിലപാടിനെതിരെ എ എ റഹീം എംപി. യുവമോര്‍ച്ചയ്ക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്യട്ടെയെന്നും സംഘര്‍ഷം ഉണ്ടാക്കാനല്ല പ്രദര്‍ശനം നടത്തുന്നതെന്നും എ എ റഹീം എംപി പറഞ്ഞു.

ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയും ഡോക്യുമെന്ററി നിരോധനത്തിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ഡോക്യുമെന്ററി നിരോധനം മാധ്യമ സ്വാതന്ത്രത്തിനുനേരെയുള്ള വെല്ലുവിളിയാണ്. സംഘര്‍ഷമുണ്ടാക്കുക എന്നത് ബി ജെ പിയുടെയും യുവമോര്‍ച്ചയുടെയും അജന്‍ഡയാണെന്നും എ എ റഹീം എം പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് കലാപത്തിലെ പങ്കിനെപ്പറ്റിയുള്ള ബിബിസിയുടെ ഡോക്യുമെന്ററി ”ഇന്ത്യ – ദി മോദി ക്വസ്റ്റ്യന്‍” കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയുമെന്ന് യുവമോര്‍ച്ച പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അപമാനിക്കുന്നതാണ്  ഡോക്യുമെന്ററിയെന്നു പറഞ്ഞാണ് പ്രദർശനം തടയാന്‍  യുവമോർച്ച തയാറെടുക്കുന്നത്.

വിവിധ ക്യാമ്പസുകളിലും മറ്റും  എസ് എഫ് ഐയും ഡി വൈ എഫ് ഐയും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് യുവമോര്‍ച്ച നിലപാട് വ്യക്തമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News