സൂരജ് സണ്‍ നായകനാവുന്ന ഷാജൂണ്‍ കാര്യാല്‍ സിനിമ ‘മൃദു ഭാവേ ദൃഢ കൃത്യേ’ ചിത്രീകരണം പൂര്‍ത്തിയായി

ഹൈഡ്രോഎയര്‍ ടെക്ടോണിക്‌സ് (SPD) പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഡോക്ടര്‍ വിജയ്ശങ്കര്‍ മേനോന്‍ നിര്‍മ്മിച്ച്, ഷാജൂണ്‍ കാര്യാല്‍ സംവിധാനം പുതുമുഖ ചിത്രം മൃദു ഭാവേ ദൃഢ കൃത്യേ (MBDK)ചിത്രീകരണം പൂര്‍ത്തിയായി. ജനുവരി 19 ന് എറണാകുളം ആല്‍ഫ ഹൊറൈസണ്‍ ഹോട്ടലിലാണ് ചിത്രത്തിന്റെ അവസാന ഭാഗം ചിത്രീകരിച്ചത്. തുടര്‍ന്ന് നടന്ന പ്രൗഢമായ പാക്കപ്പ് പാര്‍ട്ടിയില്‍ വെച്ച് ‘മൃദു ഭാവേ ദൃഢ കൃത്യേ” (MBDK) എന്ന ടൈറ്റില്‍ അനൗണ്‍സ് ചെയ്തു.

ടെലിവിഷന്‍ പരമ്പരയിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ യുവതാരവും, മോട്ടിവേഷണല്‍ സ്പീക്കറുമായ സൂരജ് സണ്‍ ആണ് ചിത്രത്തിലെ നായകന്‍. തട്ടുംപുറത്ത് അച്യുതന്‍, ഏതം തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച ശ്രവണ; ഡബ്‌സ്മാഷ് വീഡിയോകളിലൂടെ ശ്രദ്ധേയയായി സിനിമയില്‍ സജീവമായിക്കൊണ്ടിരിക്കുന്ന മരിയ പ്രിന്‍സ് എന്നിവരാണ് ചിത്രത്തില്‍ സൂരജ് സണ്ണിന്റെ നായികമാരായി അഭിനയിക്കുന്നത്.

സിനിമയിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച സൂരജ്, ശ്രവണ, ശിവരാജ്, അനില്‍ ആന്റോ, അങ്കിത് മാധവ്, അമല്‍ ഉദയ്, വിമല്‍ ഫസ്റ്റ് ക്ലാപ്പ്, എന്നിവര്‍ ചേര്‍ന്ന് ടൈറ്റിലിന്റെ ഓരോ അക്ഷരങ്ങള്‍ പസ്സില്‍ സെറ്റ് ചെയ്യുന്ന രീതിയില്‍ കൂട്ടി യോജിപ്പിച്ച് വ്യത്യസ്ഥമായ രീതിയിലായിരുന്നു ചിത്രത്തിന്റെ നാമകരണ കര്‍മ്മം നിര്‍വ്വഹിച്ചത്. കാസര്‍ഗോഡ്, ഒറ്റപ്പാലം, എറണാകുളം, മുംബൈ എന്നിവിടങ്ങളിലായാണ് സിനിമ ചത്രീകരിച്ചിരിക്കുന്നത്.

ഡോക്ടര്‍ വിജയ്ശങ്കര്‍ മേനോന്റെ കഥക്ക് രവി തോട്ടത്തില്‍ തിരക്കഥയും, രാജേഷ് കുറുമാലി സംഭാഷണവുമൊരുക്കിയിരിക്കുന്നു.സുരേഷ് കൃഷ്ണ, ദിനേശ് പണിക്കര്‍, സീമ ജി. നായര്‍, മായാമേനോന്‍, ജീജ സുരേന്ദ്രന്‍, ഹരിത്, സിദ്ധാര്‍ഥ് രാജന്‍, ജുനൈറ്റ് അലക്‌സ് ജോര്‍ഡി, മനൂപ് ജനാര്‍ദ്ധനന്‍, ദേവദാസ്, ആനന്ദ് ബാല്‍, വിജയ് ഷെട്ടി, ഡോ. സുനില്‍, രാജേഷ് കുറുമാലി, ദീപക് ജയപ്രകാശന്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

നവാഗതനായ നിഖില്‍ വി. നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. റഖീബ് ആലം, ദിന്‍നാഥ് പുത്തഞ്ചേരി, ഡോ. ജെറ്റീഷ് ശിവദാസ്, ഡോ. പ്രജീഷ് ഉണ്ണികൃഷ്ണന്‍, ശ്രീജിത് രാജേന്ദ്രന്‍ എന്നിവരുടെ വരികള്‍ക്ക് സാജന്‍ മാധവ് സംഗീതം നല്‍കിയിരിക്കുന്നു. നരേഷ് അയ്യര്‍, ഹെഷാം അബ്ദുള്‍ വഹാബ്, സയനോര ഫിലിപ്, മൃദുല വാര്യര്‍, അതുല്‍ നറുകര, ബിനു ആന്റണി എന്നിവര്‍ ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.

മേക്കപ്പ് – പി. എന്‍ മണി, സംഘട്ടനം – മാഫിയ ശശി, ആര്‍ട് ഡയറക്ടര്‍ – ബോബന്‍, സ്റ്റില്‍സ് – ഷജില്‍ ഒബ്‌സ്‌ക്യൂറ, കോസ്റ്റ്യൂം – രശ്മി ഷാജൂണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – പ്രമോദ് കൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍ – ജുനൈറ്റ് അലക്‌സ് ജോര്‍ഡി, എഡിറ്റിംഗ് – സുമേഷ് Bwt, കൊറിയോഗ്രാഫി – വിഷ്ണുദേവ (മുംബൈ) & റിഷ്ദാന്‍ അബ്ദുള്‍ റഷീദ്, അസോസിയേറ്റ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ & ഫിനാന്‍സ് കണ്‍ട്രോളര്‍ – ജയശ്രീ നായര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – മുജീബ് ഒറ്റപ്പാലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രവീണ്‍ പരപ്പനങ്ങാടി, വിഷ്വല്‍ ഇഫക്ട്‌സ് – പിക്ടോറിയല്‍ FX, സൗണ്ട് ഡിസൈന്‍ – വിക്കി & കിഷന്‍, സൗണ്ട് മിക്‌സ് – അജിത് എ ജോര്‍ജ്, ഡോള്‍ബി അറ്റ്‌മോസ് മിക്‌സ് – സപ്താ റെക്കോര്‍ഡ്‌സ്, ഡി. ഐ – ആക്ഷന്‍ ഫ്രെയിംസ് മീഡിയ, ടൈറ്റില്‍ ഗ്രാഫിക്‌സ് – സഞ്ചു ടോം ജോര്‍ജ്, പബ്ലിസിറ്റി ഡിസൈന്‍ – മനു ഡാവിഞ്ചി, സഹനിര്‍മ്മാണം – സഹസ്ര എക്‌സ്പര്‍ടൈസ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ – സന്ദീപ് മേനോന്‍ & സുധീപ് മേനോന്‍ ,പി. ആര്‍. ഒ. ശാന്തകുമാര്‍ & സുജീഷ് കുന്നുമ്മക്കര. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ എറണാകുളത്ത് പുരോഗമിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News