ഓസ്കാർ നാമനിർദ്ദേശം ഇന്ന്; പ്രതീക്ഷയോടെ 4 ഇന്ത്യൻ ചിത്രങ്ങൾ

ഓസ്‌കാർ നാമനിർദ്ദേശ പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ പ്രതീക്ഷയോടെ ഇന്ത്യൻ ചിത്രങ്ങൾ. വൈകുന്നേരം ഏഴ് മണിക്കാണ് പ്രഖ്യാപന ചടങ്ങുകൾ ആരംഭിക്കുക.  23 വിഭാഗങ്ങളിലേക്കുള്ള അന്തിമ നാമനിർദ്ദേശ പട്ടികയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. മാർച്ച് 12നാണ് ഓസ്‌കാർ പുരസ്‌കാര പ്രഖ്യാപനം.

ആർആർആർ ഉൾപ്പെടെ 4 ഇന്ത്യൻ ചിത്രങ്ങളാണ് വിവിധ ഭാഗങ്ങളിലായി നാമനിർദ്ദേശത്തിന് വേണ്ടി തയ്യാറാക്കിയ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ഗോൾഡൻ ഗ്ലോബ് നേടിയ രാജമൗലിയുടെ ആർആർആർ ആണ് ഇന്ത്യൻ പ്രതീക്ഷയിൽ മുന്നിലുള്ളത്. അന്താരാഷ്ട്ര  ഫീച്ചർ ഫിലിം വിഭാഗത്തിൽ പാൻ നളിന്റെ ഗുജറാത്തി ചിത്രം ചെല്ലോ ഷോ, ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ ‘ഓൾ ദ ബ്രത്ത്‌സ്’, ഡോക്യുമെന്ററി ഷോർട് ഫിലിം വിഭാഗത്തിൽ ‘ ദി എലിഫെന്റ് വിസ്‌പേഴ്‌സ്’ തുടങ്ങിയവ ഓസ്‌കാർ അന്തിമപട്ടികയിലേക്ക് നാമനിർദ്ദേശം പ്രതീക്ഷിക്കുന്ന ചിത്രങ്ങളാണ്. ഒറിജിനൽ സോംഗ് വിഭാഗത്തിലെ ചുരുക്കപ്പട്ടികയിലാണ് ആർആർആറിലെ ഗാനം ഇടം പിടിച്ചിരിക്കുന്നത്.

ജയിംസ് കാമറൂണിന്റെ ‘അവതാർ ദ വേ ഓഫ് വാട്ടർ’, ടോം ക്രൂസിന്റെ ‘ടോപ് ഗൺ മാവെറിക്’ തുടങ്ങിയ ചിത്രങ്ങളും ഓസ്കാറിനായി മാറ്റുരക്കുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഒരാഴ്ച നീണ്ടു നിന്ന ചുരുക്കപ്പട്ടികയ്ക്ക് വേണ്ടിയുള്ള വോട്ടൈടുപ്പ് അവസാനിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News