എ.കെ.പി. നമ്പ്യാര്‍ അന്തരിച്ചു

അടിയന്താരാവസ്ഥ കാലത്ത് ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍ സൂപ്രണ്ടും മുന്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എ.കെ. പത്്മനാഭന്‍ നമ്പ്യര്‍ എന്ന എ.കെ.പി നമ്പ്യാര്‍ (95) അന്തരിച്ചു. തലശേരി കാവുംഭാഗത്തെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം നടത്തി.

തലശേരിക്കടുത്ത് മാവിലായില്‍ 1928 ഒക്ടോബര്‍ 26 ന് ജനിച്ച എ.കെ.പി നമ്പ്യാര്‍ കലാശാല പഠനത്തിനുശേഷം കോഴിക്കോട് ‘പൗരശക്തി’ ദിന പത്രത്തില്‍ സബ് എഡിറ്ററായി ജോലി ചെയ്തു (1952-54). 1954 ല്‍ സര്‍വീസ് കമ്മീഷന്‍ നിയമനത്തെ തുടര്‍ന്ന് മദിരാശിയില്‍ എത്തി. 1957 ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച് ഡപ്യൂട്ടേഷനില്‍ ആന്‍ഡമാന്‍ ദ്വീപിലേക്ക്. അവിടെ ആദ്യം സെക്രട്ടറിയേറ്റില്‍. പിന്നീട് കോപ്പറേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റില്‍. കോപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍, സ്‌റ്റേറ്റ് കോപ്പറേറ്റീവ് ബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ തസ്തികളില്‍ ജോലി ചെയ്തു.

രജിസ്റ്റാര്‍ (സഹകരണവകുപ്പ്) ചുമതലയും വഹിച്ചിട്ടുണ്ട്. നാല് വര്‍ഷത്തിനു ശേഷം എഡിറ്റര്‍ ഗസ്റ്റിയര്‍ ആയി നിയമിതനായി. പിന്നീട് യു.പി.എസ്.സി. നിയമനത്തെ തുടര്‍ന്ന് റഗുലര്‍ പബ്ലിസിറ്റി ഓഫീസറായി ചുമതലയേറ്റു. ഇടക്കാലത്ത്‌ ൈട്രബല്‍ വെല്‍ഫെയര്‍ ഡയറക്ടറായിരുന്നു. നാല് വര്‍ഷത്തോളം ഇന്‍ഫൊര്‍മേഷന്‍ പബ്ലിസിറ്റി ആന്‍ഡ് ടൂറിസം ഡയറക്ടറായിരുന്നു.

38 വര്‍ഷം ആന്‍ഡമാനില്‍ ജോലി ചെയ്തു. വിരമിച്ച ശേഷം എട്ട് വര്‍ഷം അവിടെ കേരള സമാജം പ്രസിഡന്റായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആന്‍ഡാന്‍ അനുഭവങ്ങള്‍ ‘നക്കാവരം’ എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു. ഭാര്യ: പരേതയായ പാര്‍വ്വതി നമ്പ്യാര്‍. മക്കള്‍: എം.വി. രാധാകൃഷ്ണന്‍ (ബിസിനസ്, ബംഗളുരു), ഉഷാ മനോഹര്‍ (പി.ടി.ഐ മുന്‍ കേരള മേധാവി), ഡോ. സുനില്‍ കുമാര്‍. മരുമക്കള്‍: രേണുക, രാം മനോഹര്‍, ഡോ.ബീനാ സുനില്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News