പി എഫ് ഐ ഹർത്താൽ; പ്രതികളെ കോടതിയിൽ ഹാജരാക്കുന്നത് ഓൺലൈൻ വഴിയാക്കാൻ ഹൈക്കോടതി നിർദ്ദേശം

പി എഫ് ഐ ഹർത്താൽ അക്രമണക്കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കുന്നത് ഓൺലൈൻ വഴിയാക്കാൻ ഹൈക്കോടതി നിർദ്ദേശം. സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ മുൻനിർത്തിയാണ് നടപടി. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ സംഘടനാ ബന്ധം വ്യക്തമാക്കാനും കോടതി സർക്കാരിന് നിർദ്ദേശം നൽകി.

പി എഫ് ഐ ഹർത്താലുമായി ബന്ധപ്പെട്ട കേസിലെ പ്രതികളിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കുന്ന റിപ്പോർട്ട് കോടതി പരിശോധിച്ചു. തുടർന്ന് പിടിച്ചെടുത്ത സ്വത്തുക്കളുടെ വിശദ വിവരങ്ങൾ കൈമാറാൻ നിർദ്ദേശിച്ച് കേസ് അടുത്ത മാസം 2 ന് പരിഗണിക്കാൻ മാറ്റി. അറസ്റ്റിലായവരുടെയും ജപ്തിക്ക് വിധേയതായവരുടെയും പോപ്പുലർ ഫ്രണ്ട് ബന്ധം വ്യക്തമാക്കുന്ന സത്യവാങ്ങ്മൂലം സമർപ്പിക്കാനും കോടതി പൊലീസിന് നിർദ്ദേശം നൽകി.

ജപ്തിക്ക് വിധേയനായ മലപ്പുറം സ്വദേശി തനിക്ക് പോപ്പുലർ ഫ്രണ്ട് ബന്ധമില്ല എന്ന വാദവുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. താൻ ഹർത്താലിൽ പങ്കെടുത്തിട്ടില്ലെന്നും ഭാര്യ മുസ്ലീം ലീഗിൻ്റെ പഞ്ചായത്ത് അംഗമാണെന്നും ഹർജിയിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് കോടതി ഇടപെടൽ. ഹർത്താൽ അക്രമണക്കേസിലെ പ്രതികളെ കോടതിയിൽ ഓൺലൈൻ വഴി ഹാജരാക്കിയാൽ മതിയെന്നും കോടതി നിർദ്ദേശിച്ചു. സുരക്ഷാ പ്രശനങ്ങൾ മുൻനിർത്തിയാണ് നിർദ്ദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News