ഇന്ത്യ – ദി മോദി ക്വസ്റ്റ്യന്‍: മാധ്യമ വിലക്കുകൾ കൊണ്ട് വംശഹത്യ എന്ന യാഥാർത്ഥ്യം ഇല്ലാതാകുന്നില്ലെന്ന് എംവി ജയരാജൻ

ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വ്യക്തമാക്കുന്ന “ഇന്ത്യ – ദി മോദി ക്വസ്റ്റ്യന്‍” എന്ന ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തിന് സിപിഐഎം സംരക്ഷണം നല്‍കുമെന്ന് സിപിഐഎം കണ്ണൂർ ജില്ല സെക്രട്ടറി എംവി ജയരാജൻ. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിന്റെ പേരില്‍ കേസെടുക്കുന്നെങ്കില്‍ എടുക്കട്ടെ. ജയിലില്‍ പോകാനും തയാറാണ്.ജയിലിൽ ​പോയിട്ട് കുറച്ചുകാലമായി. ഡോക്യുമെന്ററി പ്രദര്‍ശനത്തിന് എല്ലായിടത്തും പാർടി സംരക്ഷണം നല്‍കുമെന്നും ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.മാധ്യമ വിലക്ക് നടത്തിയത് കൊണ്ട് വംശഹത്യ എന്ന യാഥാർത്ഥ്യം ഇല്ലാതാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. മതസ്പർദ്ധ വളർത്താനുളള നീക്കമാണെന്നും പ്രദർശനം തടയണമെന്നുമാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ട്വിറ്ററും, യൂട്യൂബും മോദിക്കെതിരായ ഡോക്യുമെന്ററി നീക്കം ചെയ്തിരുന്നു.രാജ്യത്തിന്റെ അഖണ്ഡതക്കും, സുരക്ഷക്കും, നയതന്ത്ര ബന്ധങ്ങള്‍ക്കും തിരിച്ചടിയാകുമെന്ന് കണ്ടാല്‍ ഉള്ളടക്കം നിരോധിക്കാമെന്ന 2021ലെ ഐടി നിയമത്തിലെ 16ാം വകുപ്പ് ഉപയോഗിച്ചാണ് ഡോക്യുമെന്ററി നിരോധിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News