മോദിക്കെതിരായ ഡോക്യുമെന്ററിയെ കേന്ദ്രം എതിര്‍ക്കുന്നത് ഭീതി മൂലം: എം എ ബേബി

ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തിയുള്ള ബിബിസി ഡോക്യുമെന്ററിയായ ഇന്ത്യ – ദി മോദ് ക്വസ്റ്റിയനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കുന്നത് ഭീതി മൂലമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ആരും വെളിപ്പെടുത്താത്ത കാര്യങ്ങളല്ല ഡോക്യുമെന്ററിയില്‍ ഉള്ളതെന്നും അന്താരാഷ്ട്ര തലത്തില്‍ മോദിയുടെ പ്രതിച്ഛായ നഷ്ടമാകുമെന്ന ഭയമാണ് ഡോക്യുമെന്ററിയെ എതിര്‍ക്കാന്‍ കാരണമെന്നും എം എ ബേബി കുറ്റപ്പെടുത്തി.

അതേസമയം ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. മതസ്പർദ്ധ വളർത്താനുളള നീക്കമാണെന്നും പ്രദർശനം തടയണമെന്നുമാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് കലാപത്തിലെ  പങ്കിനെപ്പറ്റിയുള്ള ബിബിസിയുടെ ഡോക്യുമെന്ററി “ഇന്ത്യ – ദി മോദി ക്വസ്റ്റ്യന്‍” കേരളത്തിൽ പ്രദർശിപ്പിക്കുന്നത് തടയുമെന്ന് ആവര്‍ത്തിച്ച് യുവമോർച്ചയും രംഗത്തെത്തിയിരുന്നു. ഇന്ത്യയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അപമാനിക്കുന്നതാണ്  ഡോക്യുമെന്ററിയെന്നു പറഞ്ഞാണ് പ്രദർശനം തടയാന്‍  യുവമോർച്ച തയാറെടുക്കുന്നത്. വിവിധ ക്യാമ്പസുകളിലും മറ്റും  എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ഒരുക്കങ്ങൾ നടത്തുന്നതിനിടയിലാണ് യുവമോർച്ച നിലപാട് വ്യക്തമാക്കിയത്.

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ട്വിറ്ററും, യൂട്യൂബും മോദിക്കെതിരായ ഡോക്യുമെന്ററി നീക്കം ചെയ്തിരുന്നു.രാജ്യത്തിന്റെ അഖണ്ഡതക്കും, സുരക്ഷക്കും, നയതന്ത്ര ബന്ധങ്ങള്‍ക്കും തിരിച്ചടിയാകുമെന്ന് കണ്ടാല്‍ ഉള്ളടക്കം നിരോധിക്കാമെന്ന 2021ലെ ഐടി നിയമത്തിലെ 16ാം വകുപ്പ് ഉപയോഗിച്ചാണ് ഡോക്യുമെന്ററി നിരോധിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here