ലണ്ടൻ നഗരത്തേക്കാൾ വലുപ്പത്തിലുള്ള ഭീമൻ മഞ്ഞുമല പൊട്ടി വീണതായി റിപ്പോർട്ട്. ബ്രിട്ടൻ്റെ ഹാലി റിസർച്ച് സ്റ്റേഷന് സമീപമുള്ള അന്റാർട്ടിക്ക് ഐസ് ഷെൽഫിൽ നിന്നാണ് കൂറ്റൻ മഞ്ഞുമല പൊട്ടിവീണത്.ഈ മഞ്ഞ് മലയ്ക്ക് 1550 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയും 150 മീറ്ററിലധികം ഉയരവുമുണ്ട്.ഇത്തരം പ്രതിഭാസങ്ങൾ സ്വാഭാവികമാണെങ്കിലും കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ വലിയൊരു ഹിമപാളി ഹിമാനിയിൽ നിന്നും അടർന്നു വീഴുന്നത്.2021 ഫെബ്രുവരിയിൽ 1270 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയും 150 മീറ്റർ കട്ടിയുമുള്ള മഞ്ഞുപാളി അടർന്ന് മാറിയിരുന്നു.
മഞ്ഞുമല പൊട്ടിവീണതിന് കാലാവസ്ഥാ വ്യത്യാസങ്ങളുമായി ബന്ധമില്ലെന്ന് ബ്രിട്ടീഷ് അന്റാർട്ടിക് സർവേയിലെ ഗ്ലേഷ്യോളജിസ്റ്റ് ഡൊമിനിക് ഹോഡ്സൺ വ്യക്തമാക്കി. ഇത്തരത്തിൽ മഞ്ഞുപാളി അടർന്ന് വരുമെന്ന് പ്രതീക്ഷിച്ചിരുന്നതായിരുന്നു. ഇതൊരു സ്വാഭാവിക പ്രക്രിയ മാത്രമാണെന്നും ഡൊമിനിക് ഹോഡ്സൺ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here