മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിനോയ് വിശ്വം എം.പി

ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്രമോദിയുടെ നേരിട്ടുള്ള പങ്ക് വെളിപ്പെടുത്തുന്ന ബിബിസി ഡോക്യുമെന്ററി നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിനോയ് വിശ്വം എം.പി. കൈരളി ന്യൂസിനോട് സംസാരിക്കുമ്പോഴായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരെ ബിനോയ് വിശ്വം രംഗത്ത് വന്നത്.

‘നരേന്ദ്രമോദിയുടെയും സര്‍ക്കാരിന്റെയും ബിജെപി-ആര്‍എസ്എസിന്റെയും മുഖം വികൃതമാണ്. സ്വന്തം മുഖം വികൃതമായതിന്റെ പേരില്‍ കണ്ണാടി തല്ലിപ്പൊട്ടിക്കുന്ന എത്രയും ബാലിശമായ ഭ്രാന്തുപിടിച്ച ഒരു നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്’ ബിനോയ് വിശ്വം പ്രതികരിച്ചു.

ഡോക്യുമെന്ററിക്കെതിരെയുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ സത്യത്തിന്റെ ചിറകരിയാനുള്ള നീക്കമായാണ് ബിനോയ് വിശ്വം വിമര്‍ശിച്ചത്. ‘കേന്ദ്രസര്‍ക്കാര്‍ സത്യത്തെ ഭയപ്പെടുകയാണ്. സത്യത്തിന് നാവുണ്ട്, ആ നാവ് സര്‍ക്കാരിന്റെ ഭീഷണിയെക്കാള്‍ വലുതാണ്. അതിന് ചിറകുണ്ട്. ആ ചിറക് ഈ സര്‍ക്കാരിന് തല്ലിക്കൊഴിക്കാന്‍ കഴിയില്ല. ആ ചിറകും നാവും ഇന്ത്യയിലും ലോകത്തെവിടെയും ജനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കും. ജനങ്ങള്‍ ആ നാവിനെ സംരക്ഷിക്കും. ആ ചിറക് അറ്റുപോകാതിരിക്കാന്‍ നമ്മുടെ ജനങ്ങള്‍ കാവല്‍ നില്‍ക്കും.’ ബിനോയ് വിശ്വം വ്യക്തമാക്കി.

ബിബിസി പറയുന്ന കാര്യങ്ങളില്‍ ആര്‍ക്കാണ് ഭയമെന്ന് ചോദിച്ച ബിനോയ് വിശ്വം ബി.ജെ.പിയുടേത് ഫാസിസ്റ്റ് മുഖമാണെന്നും കുറ്റപ്പെടുത്തി. ‘ബിബിസി പറയുന്ന കാര്യങ്ങള്‍ കണ്ടാല്‍, കേട്ടാല്‍ ആര്‍ക്കാണ് ഭയം. ആ ഭയം സത്യത്തെ ഭയപ്പെടുന്നവര്‍ക്കാണ്. സത്യത്തെ ഭയപ്പെടുമ്പോള്‍ ഒന്നറിയണം നിങ്ങളുടെ മുഖം വികൃതമാണ്. മുഖം നന്നാക്കാന്‍ ബി.ജെ.പിക്കാവില്ല. കാരണം ആ മുഖം ഫാസിസ്റ്റ് മുഖമാണ്. അതാണ് ആര്‍.എസ്.എസ്, അതാണ് ബി.ജെ.പി. അതില്ലെങ്കില്‍ ബി.ജെ.പിയില്ല, അതാണ് ഗുജറാത്തില്‍ കണ്ടത്. ഗുജറാത്ത് വംശഹത്യയുടെ പാഠങ്ങളൊന്നും രാജ്യവും ലോകവും മറക്കാന്‍ പാടില്ല. മറക്കുകയില്ല’ ബിനോയ് വിശ്വം പറഞ്ഞു.

ഹിറ്റ്‌ലറിനെയാണ് മോദി പകര്‍ത്തുന്നതെന്ന് സൂചിപ്പിച്ച ബിനോയ് വിശ്വം വംശാധിപത്യത്തിന്റെ രാഷ്ട്രീയം മോദി പഠിച്ചത് ഹിറ്റ്‌ലറില്‍ നിന്നാണെന്നും ചൂണ്ടിക്കാണിച്ചു. ‘വംശാധിപത്യത്തിന്റെ പുറത്താണ് ഫാസിസസത്തിന്റെ വഴികാട്ടിയായ ഹിറ്റലര്‍ ലോകം കീഴ്‌പ്പെടുത്താൻ വന്നത്. വംശധിപത്യത്തിന്റെ രാഷ്ട്രീയമാണ് ബി.ജെ.പി ഏറ്റുവാങ്ങിയത്. അത് പഠിപ്പിച്ച് കൊടുത്തത് ഇന്ത്യയിലാരുമല്ല. വംശാധിപത്യത്തിന്റെ രാഷ്ട്രീയം മോദിയെ പഠിപ്പിച്ച് കൊടുത്തത് ഹിറ്റ്ലറാണ്. അക്ഷരംപ്രതി ഹിറ്റ്ലറ കാണാതെ പഠിച്ചുകൊണ്ടാണ് മോദി പ്രവര്‍ത്തിച്ചത്. ന്യൂനപക്ഷ വേട്ട, മുസ്ലിംവിരോധം, കൂട്ടക്കൊലകള്‍ ഇതെല്ലാം ഉണ്ടായത് വെറുതെയല്ല. അത് ജര്‍മ്മിനിയില്‍ ജൂതവിരോധം പറഞ്ഞു കൊണ്ട് ഹിറ്റ്ലര്‍ കാണിച്ച ആ രാഷ്ട്രീയത്തിന്റെ തനിപകര്‍പ്പായിരുന്നു’ ബിനോയ് വിശ്വം വിശദമാക്കി.

ബിബിസി ഡോക്യുമെന്ററിയില്‍ കാണുന്ന മോദിയെ ആര്‍ക്കാണ് ഇരയെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുകയെന്ന ചോദ്യവും ബിനോയ് വിശ്വം മുന്നോട്ടുവച്ചു. ‘ഗുജറാത്ത് വംശഹത്യ കാലത്ത് മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ മാത്രം തനിക്ക് വീഴ്ചപറ്റി ബാക്കിയെല്ലാം ഭംഗിയായി ചെയ്തുവെന്നാണ് മോദി ഗുജറാത്ത് വംശഹത്യക്ക് ശേഷം നല്‍കിയ ഇന്റര്‍വ്യൂവില്‍ പറഞ്ഞത്’ ബിനോയ് വിശ്വം ചൂണ്ടിക്കാണിച്ചു. ‘ബി.ബി.സിയുടെ ഡോക്യുമെന്ററിയില്‍ മോദി അന്ന് പറഞ്ഞ കാര്യങ്ങളെല്ലാം ആ നിലയില്‍ ഉണ്ട്. ഇന്നത് രാജ്യം കാണുന്നതില്‍ വിദ്യാര്‍ത്ഥികള്‍ കാണുന്നതില്‍ എന്തിനാണ് ഭയക്കുന്നത്’ ബിനോയ് വിശ്വം ചോദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News