കെപിസിസി ട്രഷറര്‍ അഡ്വ. പ്രതാപചന്ദ്രന്റെ മരണത്തിലെ ദുരൂഹതയിലെ പരാതിയില്‍ മകന്‍ പ്രജിത്ത് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ മൊഴി നല്‍കി. വിശദമായ മൊഴി നല്‍കിയെന്നും രേഖകള്‍ കൈമാറിയെന്നും പ്രജിത്ത്. പിതാവിന്റെ ഫോണും ഡിജിറ്റല്‍ രേഖകളും പൊലീസിന് കൈമാറും. കെപിസിസിയുടെ ആഭ്യന്തര അന്വേഷണത്തില്‍ വിശ്വാസം ഇല്ലെന്നും മൊഴിയെടുപ്പിന് ശേഷം പ്രജിത്ത് പ്രതികരിച്ചു.
അന്വേഷണ ഉദ്യേഗസ്ഥനായ ശംഖുമുഖം അസി.കമ്മീഷണറാണ് അഡ്വ. പ്രതാപചന്ദ്രന്റെ മകന്‍ പ്രജിത്തില്‍ നിന്നും മണിക്കര്‍ നീണ്ട മൊഴി എടുത്തത്. വിശദമായ മൊഴി നല്‍കിയെന്നും രേഖകള്‍ കൈമാറിയെന്നും പ്രജിത്ത് പറഞ്ഞു. പിതാവിന്റെ ഫോണും ഡിജിറ്റല്‍ രേഖകളും പൊലീസിന് കൈമാറും. കെപിസിസിയുടെ ആഭ്യന്തര അന്വേഷണത്തില്‍ വിശ്വാസം ഇല്ലെന്നും പ്രജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
കെപിസിസി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ചില വിവരങ്ങളും ഇ-മെയില്‍ രേഖകളും പ്രജിത്ത് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കൈമാറിയെന്നാണ്. ആരോപണ വിധേയരായ ചിലരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ശേഖരിക്കേണ്ടതുണ്ട്. ഇതിനായി പ്രതാപചന്ദ്രന്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ അന്വേഷണ സംഘം പരിശോധിക്കും. രേഖകള്‍ പരിശോധിച്ചശേഷം അന്വേഷണ സംഘം തുടര്‍ നടപടികളിലേക്ക് കടക്കും. ആരോപണ വിധേയരെ ഇതിനുശേഷം സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചന.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here