മികച്ച പാർലമെൻ്റേറിയനുള്ള ഫൊക്കാന പുരസ്കാരം ഡോ. ജോൺ ബ്രിട്ടാസ് എംപിക്ക്

വടക്കേ അമേരിക്കയിലെ മലയാളി സംഘടനയായ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) ഏർപ്പെടുത്തിയ 2022 ലെ മികച്ച പാർലമെൻ്റേറിയനുള്ള അവാർഡ് രാജ്യസഭാംഗം ഡോ ജോൺ ബ്രിട്ടാസ് എംപിക്ക്.മികച്ച നിയമസഭാ സാമാജികനുളള അവാർഡിന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെയും തെരഞ്ഞെടുത്തു.

ഈ വർഷം മാർച്ച് 31 എപ്രിൽ 1 തീയതികളിൽ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ഫൊക്കാനാ കേരള കൺവെൻഷനിൽ വെച്ച് അവാർഡുകൾ സമ്മാനിക്കും.സംസ്ഥാനത്തെ മികച്ച മന്ത്രിക്കുള്ള ഫൊക്കാന അവാർഡിന് പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അർഹനായതായി നേരത്തേ പ്രഖ്യാപിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News