ബിബിസി ഡോക്യുമെന്ററി; വിവാദ പരാമര്‍ശത്തില്‍ അനില്‍ ആന്റണിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്

ബിബിസി തയാറാക്കിയ മോദിക്കെതിരെയുള്ള ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തെ തകര്‍ക്കുന്നുവെന്ന അനില്‍ ആന്റണിയുടെ പ്രസ്താവനയ്‌ക്കെതിരെ യൂത്ത്‌കോണ്‍ഗ്രസ്. അനില്‍ ആന്റണിക്കെതിരെ നടപടി വേണമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി ആവശ്യപ്പെട്ടു.

ബിബിസി ഡോക്യുമെന്ററിക്കെതിരായഅനിലിന്റെ അഭിപായം പാര്‍ട്ടിയുടെതല്ല. കോണ്‍ഗ്രസ്സിന്റെ അഭിപ്രായം സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പറഞ്ഞിരുന്നു. ആസൂത്രിതമായ കൊലപാതകം എങ്ങനെയാണ് രാജ്യ വിരുദ്ധമാകുക. ഇത്തരം വിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ക്കെതിരെ പാര്‍ട്ടി നടപടി വേണമെന്നും റിജില്‍ മാക്കുറ്റി ആവശ്യപ്പെട്ടു.

ബി ബി സി ഡോക്യുമെന്ററി വിഷയത്തില്‍ ബി ജെ പി വാദം ഏറ്റെടുത്ത് കെ പി പി സി സി സോഷ്യല്‍ മീഡിയ ചീഫ് കോ ഓര്‍ഡിനേറ്റര്‍ അനില്‍ കെ ആന്റണി നേരത്തെ രംഗത്തെത്തിയിരുന്നു . ബിബിസി ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തെ തകര്‍ക്കുന്നു, ഡോക്യുമെന്ററിയുടെ നിര്‍മ്മാതാക്കളായ ബി ബി സി നിലപാട് മുന്‍വിധിയോടെയാണെന്നും അനില്‍ കെ ആന്റണി ട്വിറ്ററിലൂടെ പങ്കുവെച്ചു.

ബി ബി സിയുടെ ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററിക്ക് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നുവരുന്നത്. കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് നിലപാടെടുത്തതിനു തൊട്ടുപിന്നാലെയുള്ള അനില്‍ ആന്റണിയുടെ ഈ പ്രസ്ഥാവന കോണ്‍ഗ്രസ് നേതൃത്വത്തെത്തന്നെ വെട്ടിലാക്കിയിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News