കേന്ദ്രസർക്കാർ നിയോഗിച്ച മേൽനോട്ട സമിതിയിൽ അനിഷ്ടം രേഖപ്പെടുത്തി ഗുസ്തി താരങ്ങ‍ൾ

ഗുസ്തി ഫെഡറേഷനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്ര കായികമന്ത്രാലയം രൂപീകരിച്ച മേല്‍നോട്ട സമിതിയില്‍ അതൃപ്തി രേഖപ്പെടുതി ഗുസ്തി താരങ്ങള്‍. പ്രതിഷേധിച്ചവരുടെ ഭാഗം കേള്‍ക്കാതെയാണ് സമിതി രൂപീകരിച്ചതെന്ന് താരങ്ങൾ വ്യക്തമാക്കി. ‘മേൽനോട്ട് സമിതി രൂപീകരിച്ചപ്പോൾ ഞങ്ങളോട് ആലോചിച്ചുപോലുമില്ല’ ഇതിൽ ദുഃഖമുണ്ടെന്നും വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പൂനിയ എന്നിവര്‍ ട്വീറ്റ് ചെയ്തു. ഇന്നലെയാണ് കേന്ദ്ര കായികമന്ത്രാലയം മുന്‍ ബോക്സിങ് താരം എം.സി.മേരികോം അധ്യക്ഷയായി മേല്‍നോട്ട സമിതി രൂപീകരിച്ചത്. ബ്രിജ് ഭൂഷൺ ഉൾപ്പെടെയുള്ളവർക്കെതിരായ ലൈംഗികാരോപണം,സാമ്പത്തിക ക്രമക്കേടുകൾ. ഭരണപരമായ പോരായ്മകൾ എന്നിവായാണ് മേൽനോട്ട സമിതി പരിശോധിക്കുക.പരാതികള്‍ അന്വേഷിക്കാന്‍ ഒരുമാസം സമയമാണ് അനുവദിച്ചിരിക്കുന്നത് .ഇതിനു പുറമെ സമിതി ഗുസ്തി ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങളും സമിതി നിയന്ത്രിക്കും. ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷൺ ദേശീയ ക്യാമ്പുകളിൽ വച്ച് ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് താരങ്ങളുടെ ആരോപണം.

ഉത്തര്‍പ്രദേശിലെ കേസര്‍ഗഞ്ചില്‍ നിന്നുള്ള ബി.ജെ.പി എം.പിയാണ് ബ്രിജ് ഭൂഷണ്‍. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ബ്രിജ് ഭൂഷന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുകയായിരുന്നു. പിന്നീട് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് ഇവര്‍ സമരമവസാനിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News