പാലക്കാട് നിന്നും പിടികൂടിയ കാട്ടാന ധോണിയെ കൂടിന് പുറത്തിറക്കുന്നത് വൈകാൻ സാധ്യത. കൂട്ടിലടച്ച കൊമ്പന് മദപ്പാടു കാലമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൊമ്പൻ കൂടുതൽ അസ്വസ്ഥരാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ. പാപ്പാൻ നൽകുന്ന ഭക്ഷണവും വെള്ളവും സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. കൂടിനു പുറത്തിറക്കാൻ സാധാരണയായി അഞ്ചുമാസമെടുക്കാറുണ്ട്. മദപ്പാടു കാലമായതിനാൽ വൈകും. എന്നാൽ കാട്ടാനയുടെ ആരോഗ്യത്തിൽ ആശങ്കയില്ല. ജനങ്ങളെ കാണുമ്പോൾ കൂടുതൽ അക്രമം കാണിക്കാൻ സാധ്യതയുള്ളതിനാൽ ധോണിയിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നത് നിലവിൽ നിർത്തിയിരിക്കുകയാണ്.
അതേസമയം, കാട്ടാനയെ പിടിച്ചതിനു ശേഷവും ധോണിയിൽ ആന ശല്യം തുടരുകയാണ്. അരിമണി ഭാഗത്തിറങ്ങിയ ആന തെങ്ങ് നശിപ്പിച്ചിരുന്നു. ധോണിയുടെ സംഘത്തിണ്ടായിരുന്ന മോഴയാനയാണ് ജനവാസ മേഖലയിൽ ഇറങ്ങിയത്. ഒരാഴ്ചയ്ക്കകം കാട്ടാനകൾ ഉൾ വനത്തിലേക്ക് കയറുമെന്നാണ് വനം വകുപ്പിന്റെ കണക്കുകൂട്ടൽ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here