ജെ എൻ യു ക്യാമ്പസിലെ ഡോക്യുമെന്ററി പ്രദർശനം; വൈദ്യുതി വിച്ഛേദിച്ചു, മൊബൈലിൽ ഡോക്യുമെന്ററി കാണുമെന്ന് വിദ്യാർത്ഥികൾ

ജെ എൻ യു സർവ്വകലാശാലയിൽ ബിബിസി ഡോക്യുമെന്ററി പ്രദർശനം നടക്കാനിരിക്കെ വൈദ്യുതി വിച്ഛേദിച്ചു. ഇന്ന് രാത്രി ഒൻപത് മണിക്കായിരുന്നു ക്യാമ്പസിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസില്‍ പ്രദർശനം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ വൈദ്യുതി വിച്ഛേദിച്ച സംഭവത്തിൽ ബദൽ സംവിധാനം ഒരുക്കുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ക്യാംപസിൽ പ്രദര്ശനവുമായി ബന്ധപ്പെട്ട് കർശന പരിശോധനകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഗേറ്റിൽ വിശദ പരിശോധനയ്ക്ക് ശേഷം മാത്രം ആളുകളെ അകത്തോട്ട് കടത്തിവിടുകയുള്ളൂ.പുറത്തുനിന്ന് ക്യാമ്പസിനകത്തേക്ക് ആളുകൾ കയറിയതായി വിദ്യാർഥികൾ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

നേരത്തെ നിശ്ചയിച്ചത് പ്രകാരം പ്രൊജക്ടറിലാണ് ഡോക്യുമെന്ററി കാണാൻ വിദ്യാർത്ഥികൾ നിശ്ചയിച്ചിരുന്നത്. എന്നാൽ വൈദ്യുതി ഇല്ലാത്തതിനാൽ വിദ്യാർഥികൾ ജനറേറ്റർ ഉൾപ്പെടെയുള്ള സാധ്യതകൾ തേടുകയാണ്. അതും തടസപ്പെടുകയാണെങ്കിൽ മൊബൈലിൽ ഡോക്യുമെന്ററി കാണുമെന്ന് വിദ്യാർത്ഥികൾ ഉറപ്പിച്ചുപറഞ്ഞു. ക്യു ആർ കോഡ് സെറ്റ് ചെയ്താവും എല്ലാ വിദ്യാർത്ഥികൾക്കും ഡോക്യുമെന്ററി കാണാൻ കഴിയുക.

ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ ജെഎന്‍യു ക്യാംപസില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യവുമായി സര്‍വകലാശാ അധികൃതര്‍ ഇന്നലെ മുന്നറിയിപ്പ് നോട്ടീസ് ഇറക്കിയിരുന്നു. ഡോക്യുമെന്ററി പ്രദർശിപ്പിച്ചാൽ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും JNU അധികൃതർ വ്യക്തമാക്കിയിരുന്നു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചാല്‍ സര്‍വ്വകലാശാലയിലെ സമാധാനവും ഐക്യവും നഷ്ടപ്പെട്ടേക്കാം എന്ന ന്യായീകരണമാണ് ജെഎന്‍യു അധികൃതര്‍ മുന്നറിയിപ്പ് നോട്ടീസിലൂടെ നൽകിയിരുന്നത്.

അധികാരം നിലനിര്‍ത്താന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ച മുസ്ലീം വിരുദ്ധ നിലപാടുകളെ കുറിച്ചാണ് രണ്ടാംഭാഗം എന്ന് ബിബിസി വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News