ചോറിൽ നിന്ന് ഭക്ഷ്യ വിഷബാധ ഉണ്ടാകുമോ? അറിയാം

ചോറിൽ നിന്ന് ഭക്ഷ്യ വിഷബാധ ഉണ്ടാകുമോ? ഒരുപക്ഷെ ഇപ്പോൾ കുറച്ചുകാലമായി ഭക്ഷ്യവിഷബാധ സംബന്ധിച്ചുള്ള വാർത്തകൾ പതിവാകുമ്പോൾ പലരും ആശങ്കയിലാണ്. എന്നാൽ ഹോട്ടൽ ഭക്ഷണം മാത്രമല്ല വീടുകളിൽ തന്നെയുള്ള ചില ശീലങ്ങൾ ഭക്ഷ്യവിഷബാധ വരുത്തിവച്ചേക്കാം എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചോറ് അമിതമായി ഉണ്ടാക്കിയതിന് ശേഷം ബാക്കിവരുമ്പോൾ പിന്നീട് ചൂടാക്കിയും ഫ്രിഡ്ജിൽ വച്ചുമൊക്കെ കഴിക്കുന്ന പതിവ് അവസാനിപ്പിക്കണമെന്നാണ് മുന്നറിയിപ്പ്. “ഈ അടുത്ത് ഭക്ഷ്യവിഷഭാധ വളരെയധികം കൂടിവരുന്നുണ്ട്. നമ്മുടെ വീടുകളിൽ നിന്ന് തുടങ്ങേണ്ട ഒരു പ്രധാന കാര്യമുണ്ട്. ചോറ് ആവശ്യത്തിന് മാത്രം ഉണ്ടാക്കുക. ഇത് വീണ്ടും ഫ്രിഡ്ജിൽ വച്ച് ഉപയോ​ഗിക്കുന്ന രീതി നിർത്തുക. അല്ലെങ്കിൽ ഹോട്ടലിൽ നിന്നൊക്കെ ഫ്രൈഡ് റൈസോ ചോറോ വാങ്ങി ഫ്രിഡ്ജിൽ വച്ച് വീണ്ടും ചൂടാക്കി കഴിക്കുന്ന സമ്പ്രദായം നിർത്തുക. കാരണം അരിയിൽ പൊതുവെ ബാസിലസ് സിറിയസ് എന്നുപറയുന്ന ഒരു ബാക്ടീരിയയുടെ ബീജകോശങ്ങൾ ഉണ്ടാകും. ഒരുപാട് വേവിച്ചുകഴിഞ്ഞാലും ഇതിന്റെ ബീജകോശങ്ങൾ അതിൽതന്നെയുണ്ടാകാം.

ചോറ് വെന്തതിന് ശേഷം കുറേനേരം റൂം ടെംപറേച്ചറിൽ പുറത്തിരുന്നാലോ അല്ലെങ്കിൽ ഇത് വീണ്ടും ഫ്രിഡ്ജിൽ വയ്ക്കുമ്പോഴോ ബീജകോശങ്ങൾ അതിൽ നിന്ന് വീണ്ടും മുളച്ചുപൊന്താം. അത് ഒരു വിഷാംശം പോലെയാണ്. നമ്മുടെ ശരീരത്തിൽ പ്രവേശിച്ചാൽ നമുക്ക് ഛർദി ഉണ്ടാകാം. കഴിവതും ചോറ് ആവശ്യത്തിന് മാത്രം ഉണ്ടാക്കുക. ചൂടാക്കി ഉപയോ​ഗിക്കുന്നതുപോലും അത്ര സുരക്ഷിതമല്ല” എന്നാണ് വിദഗ്ദ്ധ റിപ്പോർട്ടുകളിൽ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News