ഡോക്യുമെന്ററി പ്രദര്‍ശനം; ജെഎന്‍യു ക്യാംപസില്‍ കല്ലേറ്

ജെഎന്‍യു ക്യാംപസില്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ കല്ലേറ്. ജെ എന്‍ യു സര്‍വ്വകലാശാലയില്‍ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം നടക്കാനിരിക്കെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ലാപ്‌ടോപ്പിലും ഫോണിലുമായി ഡോക്യുമെന്ററി ഡോക്യുമെന്ററി കാണുന്നതിനിടയില്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ കല്ലേറുണ്ടാവുകയായിരുന്നു. എബിവിപി പ്രവര്‍ത്തകരാണ് കല്ലെറിഞ്ഞതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു

ഇന്ന് രാത്രി ഒന്‍പത് മണിക്കായിരുന്നു ക്യാംപസിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസില്‍ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വൈദ്യുതി വിച്ഛേദിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ലാപ്‌ടോപ്പിലും ടാബിലും മൊബൈല്‍ ഫോണുകളിലുമെല്ലാം ഡോക്യുമെന്ററി കാണുകയായിരുന്നു.

ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി ‘ഇന്ത്യ – ദ മോദി ക്വസ്റ്റ്യന്‍’ ജെഎന്‍യു ക്യാംപസില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യവുമായി സര്‍വകലാശാ അധികൃതര്‍ ഇന്നലെ മുന്നറിയിപ്പ് നോട്ടീസ് ഇറക്കിയിരുന്നു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചാല്‍ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും JNU അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചാല്‍ സര്‍വ്വകലാശാലയിലെ സമാധാനവും ഐക്യവും നഷ്ടപ്പെട്ടേക്കാം എന്ന ന്യായീകരണമാണ് ജെഎന്‍യു അധികൃതര്‍ മുന്നറിയിപ്പ് നോട്ടീസിലൂടെ നല്‍കിയിരുന്നത്.അധികാരം നിലനിര്‍ത്താന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ച മുസ്ലീം വിരുദ്ധ നിലപാടുകളെ കുറിച്ചാണ് ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം എന്ന് ബിബിസി വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News