അവർ വിലക്കുകൾ വകവെച്ചില്ല; ബി ബി സി ഡോക്യുമെന്ററി വിദ്യാർത്ഥികൾ കണ്ടത് ലാപ്ടോപ്പിലും, മൊബൈൽ ഫോണുകളിലും

പ്രതിബന്ധങ്ങൾ മറികടന്ന് ജെ എൻ യുവിൽ വിദ്യാർത്ഥികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ, ദ് മോദി ക്വസ്റ്റിന്‍’ കണ്ടു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനിരിക്കെ, ജെഎന്‍യുവില്‍ വൈദ്യുതി വിച്ഛേദിച്ച അധികൃതര്‍ക്കുള്ള മറുപടി കൂടിയാണ് വിദ്യാർത്ഥികൾ നൽകിയത്. വൈദ്യുതി പുനസ്ഥാപിക്കാന്‍ അധികൃതര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ലാപ്പ്ടോപ്പിലും മൊബൈൽ ഫോണുകളിലുമായി കൂട്ടം കൂടിയിരുന്നാണ് ഡോക്യുമെൻ്ററി കണ്ടത്. മൊബൈലുകളിൽ ക്യു ആർ കോഡ് സെറ്റ് ചെയ്താണ് എല്ലാ വിദ്യാർത്ഥിക‍ളും ഡോക്യുമെന്ററി കണ്ടത്.

രാത്രി 9 മണിക്കാണ് ക്യാമ്പസ്സിൽ ഡോക്യുമെൻ്ററി പ്രദർശനം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ എട്ടരയോടെ ക്യാമ്പസിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇതോടെ ഡോക്യുമെൻ്ററി പ്രദർശനത്തിനായി ഒത്തുകൂടിയ വിദ്യാർത്ഥികൾ സ്വന്തം മൊബൈൽ ഫോണുകളിലും ലാപ്പ് ടോപ്പുകളിലുമായി ഒന്നിച്ചിരുന്ന് ഡോക്യുമെൻ്ററി കാണാനാരംഭിച്ചു. ഇതിനിടെ വിദ്യാർത്ഥികൾക്ക് നേരെ കല്ലേറും എ ബി വി പി പ്രവർത്തകർ നടത്തിയിരുന്നു.

നേരത്തെ, ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിന് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നിഷേധിച്ചിരുന്നു. വിലക്ക് ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാര്‍ത്ഥി യൂണിയന് മുന്നറിയിപ്പും നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News