യുക്രൈനിലേക്ക് യുദ്ധ ടാങ്കുകൾ അയക്കാൻ യുഎസും ജർമ്മനിയും തയ്യാറെന്ന് റിപ്പോർട്ട്

യുഎസും ജർമ്മനിയും യുക്രൈനിലേക്ക് യുദ്ധ ടാങ്കുകൾ അയക്കാനുള്ള തയ്യാറെടുപ്പിലെന്ന് റിപ്പോർട്ടുകൾ. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം ഡസൻ കണക്കിന് എം1 അബ്രാംസ് ടാങ്കുകൾ അയക്കാനുള്ള പദ്ധതികൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസും കുറഞ്ഞത് 14 ലെപ്പാർഡ് 2 ടാങ്കുകളെങ്കിലും അയയ്ക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്. യുക്രൈനിലേക്കുള്ള അബ്രാം ടാങ്കുകളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ യു എസ് ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, യുഎസ് എം1 അബ്രാമുകൾ അയച്ചാൽ മാത്രമേ ലീപാർഡ് 2 യുക്രെയ്നിലേക്ക് അയക്കാൻ സമ്മതിക്കുകയുള്ളൂവെന്ന് ജർമ്മൻ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ യുക്രൈനിലേക്ക് ചലഞ്ചർ ടു ടാങ്കുകൾ അയക്കുമെന്ന് ബ്രിട്ടൻ നേരത്തെ പറഞ്ഞിരുന്നു.

റിപ്പോർട്ടുകളനുസരിച്ച് ലീപാർഡ് 2 ടാങ്കുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിന്റെ കണക്കനുസരിച്ച് കുറഞ്ഞത് 16 യൂറോപ്യൻ, നാറ്റോ രാജ്യങ്ങളിലെങ്കിലും ലീപാർഡ് 2 ടാങ്കുകൾ ഉപയോഗത്തിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News