മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 12 അടി കുറഞ്ഞു. തിങ്കള്‍ രാവിലെ ആറിന് ജലനിരപ്പ് 130.60 അടിയായി. കാലവര്‍ഷം മുന്നില്‍ക്കണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കുവാനുള്ള നടപടിയുടെ ഭാഗമായി തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നുണ്ട്. കൊണ്ടുപോകുന്ന വെള്ളം പൂര്‍ണമായും ലോവര്‍ ക്യാമ്പിലെ പവര്‍ഹൗസില്‍ വൈദ്യുതോല്‍പാദനത്തിനുശേഷം കൃഷിക്കായി വിവിധ ഭാഗങ്ങളിലേക്ക് തിരിച്ചുവിടുകയാണ്. നിലവില്‍ സെക്കന്‍ഡില്‍ 1267 ഘനയടിവീതം വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. ഏതാനും ദിവസംമുമ്പ് വരെയും സെക്കന്‍ഡില്‍ 1800 ഘനയടിക്ക് മുകളില്‍ കൊണ്ടുപോയിരുന്നു. ഡിസംബര്‍ 27ന് ജലനിരപ്പ് 142 അടി എത്തിയിരുന്നു.
രാമനാഥപുരം, ശിവഗംഗ, തേനി, മധുര, ഡിണ്ഡിഗല്‍ തുടങ്ങിയ അഞ്ച് ദക്ഷിണ ജില്ലകളിലെ ലക്ഷക്കണക്കിന് ഏക്കര്‍ പ്രദേശത്താണ് മുല്ലപ്പെരിയാര്‍ ജലം ഉപയോഗിച്ച് കൃഷിയിറക്കുന്നത്. മുല്ലപ്പെരിയാര്‍ ജലം ശേഖരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടില്‍ 52.36 അടി വെള്ളമാണുള്ളത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here