ട്രാവല്‍സ് ജീവനക്കാരിയുടെ കഴുത്തറുത്ത സംഭവം; ട്രാവല്‍സുകളെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയെന്ന് ഡി സി പി

കൊച്ചിയില്‍ ട്രാവല്‍സ് ജീവനക്കാരിയുടെ കഴുത്തറുത്ത സംഭവത്തില്‍ കൊച്ചിയിലെ ട്രാവല്‍സുകളെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയെന്ന് ഡി സി പി എസ്. ശശിധരന്‍. പ്രതി ആക്രമണം നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് ഡി സി പി പറഞ്ഞു. ചൊവ്വാഴ്ച്ച ഉച്ചയോടെയായിരുന്നു രവിപുരത്ത് റെയ്‌സ് ട്രാവല്‍സിലെ ജീവനക്കാരിയായ തൊടുപുഴ സ്വദേശിനി സൂര്യക്ക് നേരെ ആക്രമണം ഉണ്ടായത്. വിസയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണം.

പള്ളുരുത്തി സ്വദേശി ജോളിയാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതി നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. ആക്രമണം ഉണ്ടായതിന് പിന്നാലെ യുവതി സമീപത്തെ ഹോട്ടലില്‍ ഓടിയെത്തുകയായിരുന്നു. ആ സമയം അതുവഴിയെത്തിയ പൊലീസ് ജീപ്പിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ യുവതിയെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.

ലോക്ക് ഡൗണിന് മുന്‍പ് വിസയുമായി ബന്ധപ്പെട്ട് ട്രാവല്‍ ഉടമയ്ക്ക് പണം നല്‍കിയിരുന്നതായി പ്രതി പൊലീസിനോട് പറഞ്ഞു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉടമ വിസ നല്‍കിയില്ല. ഉടമയെ കാണാത്തതിനെ തുടര്‍ന്നാണ് യുവതിയെ ആരക്രമിച്ചതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. സംഭവത്തിന് പിന്നാലെ പ്രതി അവിടെ തന്നെ നില്‍ക്കുകയായിരുന്നെന്ന് ഹോട്ടലുടമയും പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News