കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ രണ്ടാം ഘട്ട സാക്ഷി വിസ്താരം ഇന്നാരംഭിക്കും തുടങ്ങും.തുടരന്വേഷണത്തിലെ 39 സാക്ഷികളിൽ 27 പേരുടെ വിസ്താരം നേരത്തെ പൂർത്തിയാക്കിയിരുന്നു.രണ്ടാം ഘട്ടത്തിൽ ചലച്ചിത്ര താരം മഞ്ജു വാര്യർ അടക്കം 20 സാക്ഷികളെയാണ് ഇന്ന് മുതൽ വിസ്തരിക്കുക.രണ്ട് വർഷമായി തുടരുന്ന വിചാരണ നടപടികൾ ഈ വർഷം ഫെബ്രുവരി മാസം അവസാന പൂർത്തിയാക്കി മാർച്ചിൽ വിധി പ്രസ്താവിക്കുമെന്നും റിപ്പോർട്ടുകളുണ്ട്..
രണ്ടാം ഘട്ടം 20 സാക്ഷികളെ കൂടി വിസ്തരിക്കാനുള്ളവരുടെ പട്ടികയാണ് പ്രോസിക്യൂഷൻ കോടതിയ്ക്ക് കൈമാറിയത്. ഇതിൽ മഞ്ജുവാര്യർ, സാഗർ വിൻസെൻറ്, മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ അടക്കമുള്ളവർ ഉൾപ്പെട്ടിട്ടുണ്ട്.സാക്ഷികൾക്ക് കോടതി നോട്ടീസ് അയക്കുന്ന നടപടികൾ കോടതി തുടങ്ങി.അത12 സാക്ഷികളെ കേസിൻ്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ വിസ്തരിച്ചിട്ടില്ല.
എന്നാൽ കേസിൽ അഭിഭാഷകരെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് നടി വീണ്ടും കോടതിയെ സമീപിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചന. കേസിലെ പ്രധാന തെളിവ് നശിപ്പിച്ച അഭിഭാഷകരെ പ്രതിയാക്കാതെ കേസ് പൂർണമാകില്ലെന്നാണ് നടിയുടെ നിലപാട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here