അനില്‍ ആന്റണിയുടെ രാജി; പ്രതികരിക്കാതെ ആന്റണി

അനില്‍ ആന്റണി കോണ്‍ഗ്രസ് സ്ഥാനമാനങ്ങളില്‍ നിന്ന് രാജിവെച്ച വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് എ കെ ആന്റണി. രാഷ്ട്രീയ വിവാദങ്ങള്‍ക്കില്ലെന്ന് പറഞ്ഞ ആന്റണി മാധ്യമങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു. ബി ബി സി ഡോക്യുമെന്ററി വിവാദത്തില്‍ ബി ജെ പി വാദം ഏറ്റെടുത്തതിന് പിന്നാലെ അനില്‍ ആന്റണി കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കുകയായിരുന്നു. കെ പി സി സി സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേറ്ററായിരുന്നു അനില്‍ ആന്റണി

ബി ബി സിയുടെ ഇന്ത്യ; ദി മോദി ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് അനില്‍ ആന്റണി ബി ജെ പി വാദം ഏറ്റെടുത്ത് മുന്നോട്ട് വന്നത്. ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തെ തകര്‍ക്കുന്നതാണെന്നും ബി ബി സി നിലപാട് മുന്‍വിധിയോടെയാണെന്നും ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു.

രാജ്യത്തെമ്പാടും ഡോക്യുമെന്ററി നിരോധനത്തിന് വലിയ പ്രതിഷേധമാണ് നടക്കുന്നത്. അതിനിടയിലാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കിക്കൊണ്ട് അനില്‍ ആന്റണി കോണ്‍ഗ്രസ് വിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration