ബിബിസിയുടെ ‘ഇന്ത്യ – ദി മോദി ക്വസ്ൻ്റ്യൻ’ ഡോക്യുമെൻ്ററിയുമായി ബന്ധപ്പെട്ട് ബിജെപി അനുകൂല നിലപാട് സ്വീകരിച്ച മുതിർണ കോൺഗ്രസ് നേതാവ് എകെ ആൻ്റണിയുടെ മകൻ അനിൽ കെ ആന്റണിയെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി.
മൂക്കാതെ പഴുക്കുന്ന നേതാക്കൻമാരുടെ മക്കൾ പാർട്ടിക്ക് എൽപ്പിക്കുന്ന പരിക്ക് ചെറുതല്ല.അനിൽ ആന്റണി കോൺഗ്രസ്സ് പാർട്ടിയിമുമായി ഒരു ബന്ധവും ഇല്ല എന്ന് പറഞ്ഞിട്ട് വേണം അഭിപ്രായങ്ങൾ പറയാൻ. എന്ന് ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് റിജിൽ മാക്കുറ്റിയുടെ പ്രതികരണം. അനിൽ ആൻറണിയെ പുറത്താക്കണമെന്ന് റിജിൽ ആവശ്യപ്പെട്ടു. പാർട്ടിയിൽ വരുമ്പോൾ തന്നെ ഇവർക്കൊക്കെ കൊടുക്കുന്ന പ്രിവിലേജ് ആണ് പാർട്ടിയെ വെല്ലുവിളിക്കാൻ ഇവനൊക്കെ തയ്യാറാകുന്നത്.അൽപ്പം വെയിലും മഴയും ഒക്കെ കൊള്ളാത്തതിന്റെ സൂക്കേടാണ്.അതാണ് പാർട്ടിയെ ഇവനൊക്കെ പ്രതിരോധത്തിലാക്കുന്നതെന്ന് റിജിൽ ചൂണ്ടിക്കാട്ടി.
അതേ സമയം അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവർക്ക് ഇരട്ടത്താപ്പ് എന്നും നേതൃത്വം സ്തുതിപാഠകരുടെ വലയിലെന്നും ആരോപിച്ച് കോൺഗ്രസ് പദവികൾ ഇന്ന് അനിൽ ആന്റണി രാജിവെച്ചു.കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ എഐസിസി സോഷ്യൽ മീഡിയ, ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ സെൽ കോഓർഡിനേറ്റർ എന്നീ സ്ഥാനങ്ങളാണ് അനിൽ രാജിവെച്ചത് രാജിവെച്ചത്. ട്വിറ്റർ വഴിയായായിരുന്നു രാജി പ്രഖ്യാപനം.പരാമർശം പിൻവലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ അനിൽ തയ്യാറായില്ല. ഡോക്യുമെൻ്ററിക്കെതിരായ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് അനിൽ ആന്റണി വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here