ബി ബി സി വിവാദം; ഡോക്യുമെന്‍ററിയുടെ ഉള്ളടക്കം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് ശശി തരൂര്‍ എം പി

ബി ബി സി വിഷയത്തില്‍ ബി ജെ പി വാദം ഏറ്റെടുത്ത് ശശി തരൂര്‍ എം പി. 20 വര്‍ഷം മുന്‍പുള്ള കാര്യങ്ങളാണ് ഇപ്പോള്‍ ഡോക്യുമെന്ററി ആക്കിയത്. സുപ്രീംകോടതി തന്നെ തീര്‍പ്പാക്കിയതാണ്. അതിനാല്‍ ഉള്ളടക്കം വലിയ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഡോക്യുമെന്ററി കാണിക്കാന്‍ പാടില്ല എന്ന നിലപാടിനോട് യോജിക്കുന്നില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം അനില്‍ ആന്റണി രാജിവെച്ച വിഷയത്തില്‍ അനില്‍ ആന്റണിയുടെ വാദങ്ങളോട് യോജിപ്പില്ലെന്നും ശശി തരൂര്‍ പറഞ്ഞു. ബി ബി സി ഡോക്യുമെന്ററി നിരോധനത്തില്‍ പ്രതിഷേധിച്ച്് രാജ്യത്തെമ്പാടും വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. അതിനിടയിലാണ് ശശി തരൂര്‍ പ്രസ്ഥാവനയുമായി രംഗത്തെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News