കോൺഗ്രസിന്റെ മൃദു ഹിന്ദുത്വത്തിന്റെ ഉൽപന്നമാണ് അനിൽ ആന്റണിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ബിജെപി യിലേക്ക് ആളുകളെ എത്തിക്കുന്ന കെ സുധാകരന്റെ പാർട്ടിക്കാരനാണ് അനിൽ ആന്റണിയും. പ്രതികരണങ്ങളിൽ ഓരോരുത്തർക്കും ദാർശനിക ഉള്ളടക്കം വേണം.
തനിക്ക് ഇഷ്ടമില്ലാത്തത് ആരും കാണരുത് എന്നത് സ്വേച്ഛാധിപത്യമാണെന്നും എംവി ഗോവിന്ദൻമാസ്റ്റർ പ്രതികരിച്ചു. ലോകം മുഴുവൻ ഡോക്യുമെന്ററി കാണണമെന്നാണ് സി പി ഐ എം നിലപാടെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. എന്നാല്‍ അനില്‍ ആന്റണി കോണ്‍ഗ്രസ് സ്ഥാനമാനങ്ങളില്‍ നിന്ന് രാജിവെച്ച വിഷയത്തില്‍ എ കെ ആന്റണി പ്രതികരിച്ചില്ല.
രാഷ്ട്രീയ വിവാദങ്ങള്‍ക്കില്ലെന്ന് പറഞ്ഞ ആന്റണി മാധ്യമങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു. ബി ബി സി ഡോക്യുമെന്ററി വിവാദത്തില്‍ ബി ജെ പി വാദം ഏറ്റെടുത്തതിന് പിന്നാലെ അനില്‍ ആന്റണി കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കുകയായിരുന്നു. കെ പി സി സി സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേറ്ററായിരുന്നു അനില്‍ ആന്റണി
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here