സർവ്വകലാശാല ഭേദഗതി ബിൽ രാഷ്ട്രപതിക്ക് അയക്കുമെന്നും സർക്കാരുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്കു മുന്നിൽ മുന്നിൽ മറ്റ് വഴികളില്ല. കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ടില്ലായിരുന്നുവെങ്കിൽ ബില്ലിൽ ഒപ്പിടുമായിരുന്നു എന്നും ഗവർണർ വ്യക്തമാക്കി.
നിയമനിർമാണം നടത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാന സർക്കാരിനുണ്ട്. അത് ചോദ്യം ചെയ്യുന്നില്ല. അത് കോടതി വിധികൾ മാനിച്ചായിരിക്കണമെന്നും ഗവർണർ ചൂണ്ടിക്കാട്ടി.തെറ്റുകൾ ചോദ്യം ചെയ്യാൻ താൻ പ്രതിപക്ഷ നേതാവല്ല. തെറ്റുകൾ ആരും ചോദ്യം ചെയ്യുന്നതായി കാണുന്നുമില്ല. സർവ്വകലാശാല ഭേദഗതി ബിൽ രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവർണർ പറഞ്ഞു.
സുപ്രീംകോടതി വിധിയെക്കാൾ ബിബിസിക്ക് വിലകൽപ്പിക്കുന്നവർക്ക് എന്തുമാകാം എന്നും ഡോക്യുമെൻ്ററി വിവാദത്തിലും ഗവർണർ പ്രതികരിച്ചു.ഡോക്യുമെന്ററിയെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. ഇന്ത്യയെ കഷണങ്ങൾ ആയി കാണാൻ ആഗ്രഹിക്കുന്നവരുണ്ട്. ഇന്ത്യ ലോകനേതാവായി വരുമ്പോൾ ഇക്കൂട്ടർക്ക് നിരാശ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ മാനിക്കുന്നു. എന്നാൽ ഡോക്യുമെന്ററി ഇറങ്ങിയ സമയം പരിശോധന വിധേയമാക്കണമെന്നും ഗവർണർ പറഞ്ഞു.
ഇന്ത്യൻ വംശജൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയപ്പോൾ പോലും അവർ അസഹിഷ്ണുത കാണിച്ചു. ജി 20 അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുത്തതിലുള്ള രോഷമാണ് ഇപ്പോഴുള്ളത്. രാജ്യത്ത് വിഭാഗിയത ഉണ്ടാക്കാനുള്ള നീക്കമാണ് ഡോക്യുമെന്ററിക്ക് പിന്നിലെന്നും ഗവർണർ ആരോപിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here