പോക്‌സോ കേസ് പ്രതിക്ക് 7 വര്‍ഷം കഠിനതടവും പിഴയും

തൃശൂരില്‍ പോക്‌സോ കേസിലെ പ്രതിക്ക് 7 വര്‍ഷം കഠിന തടവും പിഴയും വിധിച്ചു. കടവല്ലൂര്‍ വില്ലേജ് കൊരട്ടിക്കര കൃഷ്ണകുമാറിനെ(53)യാണ് തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന അതിജീവിത സ്‌കൂളിലെത്തി വിവരങ്ങള്‍ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസില്‍ അറിയിച്ചത്.

പോക്‌സോ 9, 10 വകുപ്പുകള്‍ പ്രകാരം പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി, 7 വര്‍ഷം കഠിന തടവിനും 50000 രൂപ പിഴയടക്കുന്നതിനുമാണ് ശിക്ഷ വിധിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News