ശബരിമലയില്‍ മണ്ഡലമകരവിളക്ക് കാലത്തെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന

ശബരിമലയിലെ ഈ വര്‍ഷത്തെ മണ്ഡലമകരവിളക്ക് കാലത്തെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന. 351 കോടി രൂപയുടെ വരുമാനമാണ് ഇത്തവണ ലഭിച്ചതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. മണ്ഡലകാലം ഭംഗിയായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ എല്ലാ വിധ പിന്തുണയും നല്‍കിയെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്തിന്റെ പല ഭാഗത്തുനിന്നുമായി അരക്കോടിയിലധികം തീര്‍ത്ഥാടകരാണ് ഇത്തവണ മണ്ഡലമകരവിളക്ക് കാലത്ത് ശബരിമലയിലെത്തിയത്. കൊവിഡ് ഭീതി ഒഴിഞ്ഞതും തീര്‍ത്ഥാടകര്‍ വര്‍ധിക്കാന്‍ കാരണമായി. തീര്‍ത്ഥാടകര്‍ക്കായി എല്ലാ മുന്നൊരുക്കങ്ങളും ശബരിമലയില്‍ തയ്യാറാക്കാന്‍ സാധിച്ചുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തീര്‍ത്ഥാടനകാലം ആരംഭിച്ചതിനുശേഷം മുഖ്യമന്ത്രി പ്രത്യേക യോഗം വിളിച്ച് തീര്‍ത്ഥാടന പുരോഗതി വിലയിരുത്തിയിരുന്നു.

തീര്‍ത്ഥാടകര്‍ വര്‍ധിച്ചതോടെ ശബരിമലയിലെ വരുമാനത്തിലും റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. 351 കോടി രൂപയാണ് ഇത്തവണ ലഭിച്ചതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ പറഞ്ഞു. നാണയങ്ങള്‍ കൂടി എണ്ണിത്തീര്‍ക്കുന്നതോടെ വരുമാനത്തില്‍ ഒന്നരക്കോടിയോളം രൂപയുടെ വര്‍ധനയുണ്ടാകുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News