ജാമിയ മിലിയയില്‍ ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശനം മാറ്റിവെച്ചതായി എസ്എഫ്‌ഐ

ദില്ലി ജാമിയ മിലിയ സര്‍വകലാശാലയില്‍ ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശനം മാറ്റിവച്ചതായി എസ്എഫ്‌ഐ. ഇന്ന് വൈകുന്നേരം ആറ് മണിക്കായിരുന്നു പ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നത്. ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അസീസ് ഷെരീഫിനേയും പ്രവര്‍ത്തകരേയും ദില്ലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റിലായ നേതാക്കളെ മോചിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ എസ്എഫ്ഐ നടത്തിവരികയാണ്. അറസ്റ്റിനെതിരെ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ ശക്തമായ പ്രതിഷേധം നടന്നിരുന്നു.

കോളേജിന്റെ ഗേറ്റ് അടച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികളെ അകത്തക്കും പുറത്തേക്കും കടത്തിവിടുന്നില്ല. വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്.

സ്ഥലത്ത് സി ആര്‍ പി എഫ് , ആര്‍ എ എഫ്, ദില്ലിി പൊലീസ് എന്നിവരെ വിന്യസിപ്പിച്ചിട്ടുണ്ട്. ബിബിസി ഡോക്യുമെന്ററി ഇന്ത്യ – ദി മോദി ക്വസ്റ്റ്യന്‍ പ്രദര്‍ശിപ്പിക്കാനിരിക്കെയാണ് കോളേജില്‍ ഇത്തരത്തില്‍ ഒരു നടപടി. സര്‍വ്വകലാശാല അധികൃതര്‍ പ്രദര്‍ശനം പാടില്ലെന്ന് നേരത്തെ വിലക്കിയിരുന്നു. വിലക്ക് ലംഘിച്ചും പ്രദര്‍ശിപ്പിക്കുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് നടന്നത്.

ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് തുറന്നുകാട്ടുന്ന ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ- ദ മോദി ക്വസ്റ്റിയന്‍’പ്രദര്‍ശിപ്പിക്കുന്നത് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയപ്പോഴാണ് എസ്എഫ്‌ഐ , ഡിവൈഎഫ്‌ഐ അടക്കമുള്ള സംഘടനകള്‍ അവ പൊതുവേദികളില്‍ പ്രദശിപ്പിക്കാനൊരുങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News