ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീ എന്ന റെക്കോര്‍ഡ് ഇനി മരിയക്ക് സ്വന്തം

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീ എന്ന റെക്കോര്‍ഡ് ഇനി മരിയക്ക്
സ്വന്തം. അമേരിക്കന്‍ സ്വദേശിയാണ് മരിയ ബ്രാന്യാസ് മൊറേറ. 115ാമത്തെ വയസ്സിലാണ് ഈ ലോക റെക്കോര്‍ഡ് മരിയ സ്വന്തമാക്കുന്നത്. 118 വയസുള്ള ലുസൈല്‍ റാന്‍ഡന്‍ ജനുവരി 17ന് മരണപ്പെട്ടതിനു പിന്നാലെയാണ് മരിയ ഈ സ്ഥാനത്തേക്കെത്തിയത്.

അമേരിക്കയില്‍ 1907 മാര്‍ച്ച് 4നാണ് മരിയയുടെ ജനനം. അച്ഛന്‍ ടെക്‌സാസില്‍ പത്രപ്രവര്‍ത്തകനായിരുന്നു. 1931ന് മരിയ ഡോക്ടറായ ജോണ്‍ മോററ്റിനെ വിവാഹം ചെയ്തു. ഭര്‍ത്താവിനൊപ്പം നഴ്‌സായി ജോലി ചെയ്തിരുന്നു. 1976ല്‍ ജോണ്‍ മോററ്റ് മരിച്ചു. ഇവര്‍ക്കു മൂന്ന് കുട്ടികളുണ്ട്. മരിയ ഇപ്പോഴും ട്വിറ്ററില്‍ സജീവമാണെന്നതും ആളുകളില്‍ ഏറെ കൗതുകമുണര്‍ത്തുന്ന കാര്യമാണ്. ഒലോട്ടയിലെ നഴ്‌സിങ് ഹോമില്‍ അവിടുത്തെ അന്തേവാസികള്‍ക്കൊപ്പമാണ് മരിയ താമസിക്കുന്നത്.

പിയാനോ വായനക്കും ജിമ്‌നാസ്റ്റിക്‌സിനും വ്യായാമത്തിനുമെല്ലാം മരിയ ഈ പ്രായത്തിലും സമയം കണ്ടെത്താറുണ്ട്. 2020 മാര്‍ച്ചില്‍ കൊവിഡ് ബാധിച്ചെങ്കിലും പൂര്‍ണ ആരോഗ്യവതിയായി അവര്‍ തിരിച്ചുവന്നു. മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളും മരിയക്കില്ല. ഇപ്പോള്‍, ഗിന്നസ് റെക്കോര്‍ഡ് നേട്ടം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് മരിയയും കെയര്‍ഹോമിലുള്ളവരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News