താനാണ് ഒന്നാം നമ്പര്‍ താരം; കൊഹ്‌ലി തനിക്കും പിന്നിലെന്ന് ഖുറം മന്‍സൂര്‍

ലോകത്തിലെ ഏറ്റവും മികച്ച താരം താനാണെന്ന് പാക് ക്രിക്കറ്റ് താരം ഖുറം മന്‍സൂര്‍. വിരാട് കൊഹ്‌ലി പോലും തനിക്ക് പിന്നിലാണെന്നും ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഖുറം പറഞ്ഞു. ‘ഞാന്‍ വിരാട് കൊഹ്‌ലിയുമായി സ്വയം താരതമ്യം ചെയ്യുകയല്ല. സത്യമെന്തെന്നാല്‍, 50 ഓവര്‍ ക്രിക്കറ്റില്‍ ഞാനാണ് ലോകത്തിലെ ഏറ്റവും മികച്ച താരം. എനിക്ക് ശേഷമാണ് കൊഹ്‌ലി. ലിസ്റ്റ് എ ക്രിക്കറ്റില്‍ എന്റെ കണക്കുകള്‍ കൊഹ്‌ലിയെക്കാള്‍ മികച്ചതാണ്. കൊഹ്‌ലി ഓരോ ആറ് ഇന്നിംഗ്‌സിലും ഒരു സെഞ്ചുറി നേടുന്നു. ഞാന്‍ ഓരോ 5.68 ഇന്നിംഗ്‌സിലും ഒരു സെഞ്ചുറി നേടുന്നു. എന്റെ ശരാശരിയായ 53 പരിഗണിക്കുമ്പോള്‍ കഴിഞ്ഞ 10 വര്‍ഷമായി ലിസ്റ്റ് എ ക്രിക്കറ്റിലെ ലോക താരങ്ങളില്‍ ഞാന്‍ അഞ്ചാമതാണ്’, ഖുറം പറഞ്ഞു.

2008ലാണ് ഖുറം മന്‍സൂര്‍ ദേശീയ ടീമിനായി ആദ്യമായി കളിക്കുന്നത്. പാകിസ്ഥാന് വേണ്ടി പതിനാറ് ടെസ്റ്റുകളിലും ഏഴ് ഏകദിനങ്ങളിലും മൂന്ന് ടി-20കളിലും താരം കളിച്ചു. 2016ന് ശേഷം ഖുറം മന്‍സൂര്‍ ദേശീയ ടീമിനായി കളിച്ചിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News