വധശ്രമ കേസില്‍ ലക്ഷദ്വീപ് മുന്‍ എം.പി മുഹമ്മദ് ഫൈസലിന് ഹൈക്കോടതിയില്‍ നിന്നും ആശ്വാസം. മുഹമ്മദ് ഫൈസലിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തു. ശിക്ഷ നടപ്പാക്കുന്നതും കോടതി തടഞ്ഞു. ഹൈക്കോടതി വിധി സുപ്രീം കോടതിയിലെ കേസില്‍ മുഹമ്മദ് ഫൈസിലിന് ഗുണകരമാകും എന്നാണ് വിലയിരുത്തല്‍.
വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് മുന്‍ എം.പി മുഹമ്മദ് ഫൈസല്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.
വധശ്രമക്കേസില്‍ കവരത്തി മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി മരവിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് മുഹമ്മദ് ഫൈസലും മറ്റ് പ്രതികളും ഹൈക്കോടതിയെ സമീപിച്ചത് ഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. വിവരങ്ങളുമായി കൊച്ചിയില്‍ നിന്ന് കെ.ബി.ശ്യാമപ്രസാദ് ചേരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here