30,000 ക്രിസ്റ്റലുകളില്‍ തീര്‍ത്ത വസ്ത്രം; ചുവന്നു തിളങ്ങി, ഫാഷന്‍ വീക്കില്‍ ശ്രദ്ധേയയായി ദോജ

പാരീസ് ഫാഷന്‍ വീക്കില്‍ നിന്നുള്ള ഒരു ചുവന്ന സുന്ദരിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അമേരിക്കന്‍ റാപ്പറും ഗായികയും ഗ്രാമി ജേതാവുമായിരുന്ന ദോജ ക്യാറ്റിന്റെ കോസ്റ്റൂമും മേക്കപ്പുമാണ് ഏവരുടെയും മനം കവര്‍ന്നത്.

മുഖവും മുടിയുമടക്കം അടിമുടി ചുവന്നു തിളങ്ങുന്ന സുന്ദരരൂപം. ചുവന്ന വസ്ത്രത്തില്‍ ശരീരത്തില്‍ മുഴുവന്‍ ക്രിസ്റ്റല്‍ പിടിപ്പിച്ചായിരുന്നു ദോജയുടെ വസ്ത്രധാരണം. പാരീസ് ഫാഷന്‍ വീക്കിലെ റാംപില്‍ ഏവരുടെയും കണ്ണുടക്കിയത് ദോജായുടെ ലുക്കിലായിരുന്നു. മുപ്പതിനായിരം ചുവന്ന സ്വരോസ്‌കി ക്രിസ്റ്റലുകളാണ് ദോജായുടെ കോസ്റ്റിയൂമില്‍ ഉണ്ടായിരുന്നത്.

മേക്കപ്പ് ആര്‍ട്ടിസ്റ്റായ പാറ്റ് 4 മണിക്കൂറും 58 മിനിറ്റുമെടുത്താണ് ദോജായെ ഒരുക്കിയത്. ദേഹം മുഴുവന്‍ ചുവന്ന പെയിന്റ് അടിച്ചതിനു ശേഷം ഓരോ ക്രിസ്റ്റലുകളായി പതിച്ചാണു വ്യത്യസ്ത ലുക്കില്‍ ദോജായെ ഒരുക്കിയതെന്നു മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News