സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു; 6 പേര്‍ക്ക് കീര്‍ത്തി ചക്ര

രാജ്യത്ത് സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 412 പേര്‍ക്കാണ് പുരസ്‌കാരം. ആറു പേര്‍ക്കാണ് കീര്‍ത്തി ചക്ര. 52 പേര്‍ അതി വിശിഷ്ട സേവാ മെഡലിന് അര്‍ഹരായി. മരണാനന്തരം ഉള്‍പ്പെടെ 15 പേര്‍ക്കാണ് ശൗര്യ ചക്ര.

മലയാളിയായ ലഫ്. ജനറല്‍ പ്രദീപ് ചന്ദ്രന്‍ നായര്‍ ഉള്‍പ്പെടെ 29 പേര്‍ പരംവിശിഷ്ട സേവാ മെഡലിനുംഅസം റൈഫിള്‍സ് മേധാവിയാണ് പ്രദീപ് ചന്ദ്രന്‍. 126 പേര്‍ വിശിഷ്ട സേവാ മെഡലിനും അര്‍ഹരായി. ഒരാള്‍ നാവിക സേനാ മെഡലിനും 10 പേര്‍ യുദ്ധ സേവാ മെഡലിനും അര്‍ഹരായി.

വി പി അപ്പുക്കുട്ടന്‍ പൊതുവാളിന് പത്മശ്രീ; ദിലീപ് മഹലനാബിസിന് പത്മവിഭൂഷണ്‍

ഗാന്ധിയന്‍ വി പി അപ്പുക്കുട്ടന്‍ പൊതുവാളിന് പത്മശ്രീ. ഭാരതരത്നം, പത്മ വിഭൂഷണ്‍, പത്മഭൂഷണ്‍ എന്നി പുരസ്‌കാരങ്ങള്‍ കഴിഞ്ഞ് വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്നവര്‍ക്ക് നല്‍കുന്ന നാലാമത്തെ ഉയര്‍ന്ന പുരസ്‌കാരമാണിത്.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. ഒആര്‍എസ് ലായനി വികസിപ്പിച്ച ദിലീപ് മഹലനാബിസിനാണ് രണ്ടാമത്തെ പരമോന്നത പുരസ്‌കാരമാണ് പത്മവിഭൂഷണ്‍. മരണാനന്ത ബഹുമതിയായാണ് നല്‍കിയത്.

20-ാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ വൈദ്യശാസ്ത്ര കണ്ടുപിടിത്തങ്ങളില്‍ ഒന്നായ ഒആര്‍എസ് ലായനി വികസിപ്പിച്ച ദിലീപ് മഹാലാനബിസിനാണ് പദ്മവിഭൂഷണ്‍. 87 കാരനായ ഇദ്ദേഹം പശ്ചിമ ബംഗാള്‍ സ്വദേശിയാണ്. ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നിന്നുള്ള ഡോ രതന്‍ ചന്ദ്ര കൗര്‍, ഗുജറാത്ത് സ്വദേശി ഹിരാബായ് ലോബി, മധ്യപ്രദേശില്‍ നിന്നുള്ള ഡോ മുനീശ്വര്‍ ചന്ദെര്‍ ദവര്‍, അസമിലെ ഹീറോ ഓഫ് ഹെരക എന്നറിയപ്പെടുന്ന രാംകുയ്വാങ്‌ബെ നെവ്‌മെ, ആന്ധ്ര സ്വദേശി സാമൂഹ്യപ്രവര്‍ത്തകന്‍ ശങ്കുരാത്രി ചന്ദ്രശേഖര്‍, തമിഴ്‌നാട്ടുകാരായ പാമ്പ് പിടുത്തക്കാര്‍ വടിവേല്‍ ഗോപാലും മാസി സദയാനും, സിക്കിമില്‍ നിന്നുള്ള തുല രാം ഉപ്രേതി, ഹിമാചല്‍ സ്വദേശി ജൈവകൃഷിക്കാരന്‍ നെക്രാം ശര്‍മ്മ, ഝാര്‍ഖണ്ഡില്‍ നിന്നുള്ള എഴുത്തുകാരന്‍ ജനും സിങ് സോയ്, പശ്ചിമ ബംഗാളില്‍ നിന്നുള്ള ധനിരാം ടോടോ, തെലങ്കാനയില്‍ നിന്നുള്ള ഭാഷാ വിദഗ്ദ്ധന്‍ ബി രാമകൃഷ്ണ റെഡ്ഡി, ഛത്തീസ്ഗഡിലെ അജയ് കുമാര്‍ മണ്ടവി, കര്‍ണാടകയിലെ നാടോടി നൃത്ത കലാകാരി റാണി മച്ചൈയ,മിസോറാം ഗായിക കെസി രുണ്‍രെംസാംഗി, മേഘാലയയിലെ നാടന്‍ വാദ്യ കലാകാരന്‍ റിസിങ്‌ബോര്‍ കുര്‍കലാങ്, പശ്ചിമ ബംഗാളിലെ മംഗല കാന്തി റോയ്, നാഗാലാന്റിലെ മോവ സുബോങ്, കര്‍ണാടക സ്വദേശി മുനിവെങ്കടപ്പ, ഛത്തീസ്ഗഡ് സ്വദേശി ദൊമര്‍ സിങ് കുന്‍വര്‍ തുടങ്ങിയവരും പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News