അപൂര്‍വ രോഗം ബാധിച്ച പിഞ്ചോമനയെ നെഞ്ചോട് ചേര്‍ത്ത് മന്ത്രി വീണാ ജോര്‍ജ്

പാലക്കാട് സ്വദേശികളായ സാരംഗിന്റെയും അതിഥിയുടെയും അപൂര്‍വ രോഗം ബാധിച്ച 15 മാസം പ്രായമായ കുഞ്ഞിന് എല്ലാ പിന്തുണയും നല്‍കി മന്ത്രി വീണാ ജോര്‍ജ്. കുഞ്ഞിനോടൊപ്പം മന്ത്രിയുടെ ഓഫീസിലെത്തിയ ഇരുവര്‍ക്കും മന്ത്രി എല്ലാ പിന്തുണയുമറിയിച്ചു. ചികിത്സയ്ക്കാവശ്യമായി ക്രൗഡ് ഫണ്ടിംഗിലൂടെ പണം കണ്ടെത്താനുള്ള ശ്രമം നടത്തുന്നുണ്ടെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ന് ഉച്ച കഴിഞ്ഞാണ് സാരംഗും ഭാര്യ അതിഥിയും കൂടി എന്നെ കാണാന്‍ കുഞ്ഞ് നിര്‍വാണുമായി ഓഫീസിലെത്തിയത്. കുഞ്ഞിന് 15 മാസമാണ് പ്രായം. കുഞ്ഞിന് ടൈപ്പ് 2 എസ്എംഎ രോഗമാണ്. അപൂര്‍വ രോഗത്തിന് രണ്ട് വയസിന് മുമ്പെടുക്കേണ്ട മരുന്ന് ഇന്ത്യയില്‍ ലഭ്യമല്ലാത്തതാണ്. എന്നാല്‍, ക്രൗഡ് ഫണ്ടിംഗിലൂടെ ഇത് എത്തിക്കാറുണ്ട്. അതിന് വേണ്ടിയുള്ള ശ്രമമാണ് നടത്തുന്നത്. ക്രൗഡ് ഫണ്ടിംഗിലൂടെ പണം കണ്ടെത്താനുള്ള ശ്രമവും നടത്തുന്നുണ്ട്.

നിലവിലെ ചികിത്സയ്ക്കും തുടര്‍ചികിത്സയ്ക്കും സര്‍ക്കാരിന്റേതായ പിന്തുണ നല്‍കാം എന്നറിയിച്ചിട്ടുണ്ട്. എസ്എംഎ ബാധിച്ച കുട്ടികള്‍ക്കായി ഈ കാലഘട്ടത്തില്‍ സര്‍ക്കാര്‍ എസ്എടി ആശുപത്രിയില്‍ എസ്എംഎ ക്ലിനിക് ആരംഭിച്ചു. അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്ക് വേണ്ടിയുള്ള സെന്റര്‍ ഓഫ് എക്സലന്‍സായി എസ്എടിയെ കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ഫിസിയോ തെറാപ്പിയ്ക്കായി എല്ലാ ജില്ലകളിലും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. എസ്.എം.എ. ബാധിച്ച കുട്ടികള്‍ക്ക് സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറിയ്ക്കായി സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി പുതിയ സംവിധാനം ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നു.

രജിസ്റ്റര്‍ ചെയ്ത 200 ഓളം പേരില്‍ 34 കുട്ടികള്‍ക്ക് രാജ്യത്ത് ലഭ്യമായ മരുന്നുകള്‍ എത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 10 പേര്‍ക്കും കോഴിക്കോട് 24 പേര്‍ക്കുമാണ് മരുന്നെത്തിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News