കനാലിലേക്ക് മക്കളെ വലിച്ചെറിഞ്ഞ പിതാവ് അറസ്റ്റില്‍

ഭാര്യ വഴക്കിട്ട് പോയതിന് പിന്നാലെ മക്കളെ കനാലില്‍ വലിച്ചെറിഞ്ഞ് പിതാവ്. യുപിയിലെ കസ്ഗഞ്ചിലാണ് സംഭവം. വലിച്ചെറിഞ്ഞ നാലു മക്കളില്‍ മൂന്ന് പേര്‍ രക്ഷപ്പെട്ടു. എന്നാല്‍, ഒരു കുട്ടിയെ ഇതുവരെ കണ്ടെത്തിയില്ല.

വഴക്കിനെത്തുടര്‍ന്ന് ഭാര്യയെ പ്രതി വീട്ടില്‍ കൊണ്ടാക്കിയിരുന്നു. തിരിച്ചെത്തിയ പുഷ്പേന്ദ്ര കുമാര്‍ ഉത്സവത്തിന് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് മക്കളെ കൂടെക്കൂട്ടിയത്. യാത്രക്കിടെ 30 അടി ഉയരമുള്ള പാലത്തില്‍ നിന്ന് 13 ഉം 12 ഉം എട്ടും അഞ്ചും വയസുള്ള മക്കളെ ഇയാള്‍ താഴെക്ക് വലിച്ചെറിഞ്ഞു. കനാലില്‍ വീണ 12 വയസുകാരിയാണ് മറ്റ് രണ്ട് കുട്ടികളെയും രക്ഷപ്പെടുത്തിയത്. അഞ്ചു വയസുള്ള കുട്ടി ഒഴുകി പോയിരുന്നു.

സംഭവത്തില്‍ പിതാവ് പുഷ്പേന്ദ്ര കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഴുക്കില്‍പ്പെട്ട കുട്ടിയെ കണ്ടെത്താന്‍ മുങ്ങല്‍ വിദഗ്ധരടക്കമെത്തി പരിശോധന നടത്തുണ്ട്. രക്ഷപ്പെട്ട മൂന്ന് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണ്. പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, കൊലപാതകശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News